Caritas hospital

ബാജി ഓടംവേലിയുടെ ‘അമേരിക്കന്‍ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം’ പുസ്തക പ്രകാശനം ലാന കണ്‍വെന്‍ഷനില്‍.

ബാജി ഓടംവേലിയുടെ ‘അമേരിക്കന്‍ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം’ പുസ്തക പ്രകാശനം ലാന കണ്‍വെന്‍ഷനില്‍.

ന്യൂയോര്‍ക്ക് : ബാജി ഓടംവേലിയുടെ ‘അമേരിക്കന്‍ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 26 ശനിയാഴ്ച വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന ലാന കണ്‍വെന്‍ഷനില്‍ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

അമേരിക്കയിലെ മുപ്പത് എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടു ത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പത്തനംതിട്ടയില്‍ നിന്നുള്ള സാഹിതി പബ്‌ളിക്കേഷന്‍സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. വെര്‍ജീനിയയിലെ ലീസ്ബര്‍ഗ് കാരഡോക് ഹാള്‍ ഹോട്ടലിലെ സില്‍ക്ക് ഹോസ്പിറ്റാലിറ്റി കോണ്‍ഫറനസ് ഹാളിലെ വെച്ചാണ് സമ്മേളനം നടക്കുന്നത്.

എഴുത്തുകാരന്‍ വേണുഗോപാലന്‍ കൊക്കോടന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ +1 805 339 7104), ഷിനോ കുര്യന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വീനര്‍ +1 540 692 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാന്‍ (+1 214 435 0124), സെക്രട്ടറി നിര്‍മ്മല ജോസഫ് (+1 347 204 0062) എന്നിവരില്‍ നിന്നും ലഭിക്കും.

The book launch of Baji Odamveli’s American Malayali Ezhuthineyum Ezhuthukareyum Ariyam (Getting to Know American Malayali Writing and Writers) took place at the LANA Convention.

Share Email
Top