തിരുവനന്തപുരം: ഇഡിക്ക് വീണ മൊഴി നല്‍കിയെന്നതു ശുദ്ധ നുണയെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി തന്ന വിവരങ്ങള്‍ പുറത്തുനല്‍കുന്നു. വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണയും പച്ചക്കള്ളവുമാണ്. ഇതിലൊന്നും സങ്കടപ്പെടേണ്ട കാര്യം തനിക്കില്ലെന്നും ഇഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പിണറായി പറഞ്ഞുയ. ഇപ്പോഴത്തെ ഉണ്ടായില്ലാവെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ടതില്ല. ഇഡി കരുതുന്നതും മനസില്‍ ആലോചിക്കുന്നതും സ്വന്തം വാര്‍ത്തകാളാക്കി പാര്‍ട്ടിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധവിക്ക് ഇഡി കത്ത് നല്‍കി. മാധ്യമങ്ങള്‍ നല്‍കിയ വിവരം അനുസരിച്ച് 25 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇഡി കൈമാറിയത്, സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി ഒരുകത്ത് അയച്ചാല്‍ അപ്പോള്‍ തന്നെ പുറത്തുവരില്ല. അത് എങ്ങനെ പുറത്തുവന്നുവെന്ന് പിണറായി ചോദിച്ചു. ഇഡി തന്നെ അത് പുറത്തുകൊടുക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്. അതില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. തനിക്ക് അത് സംബന്ധിച്ച് ഇഡിയുടെ കത്തും ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.
ഇഡിയുടെതേന്ന് പറയുന്ന കത്തിലെ ചില പേജുകളും ആരോപണങ്ങളും പ്രസീദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇഡി ഉയര്‍ത്തുന്ന ആരോപണത്തില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. നേരത്തെ ഉയര്‍ത്തിയത് സിഎംആര്‍എല്‍ യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക്കിന് പണം നല്‍കിയിരുന്നു എന്നായിരുന്നു, അതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി എന്നായിരുന്നു എസ്എഫ്ഐഒ ആരോപിച്ചത്. തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ഇഡി പറയുന്നത്. എക്സാലോജികിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിയായ താന്‍ വഴിവിട്ട ആനുകൂല്യം നല്‍കിയതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് നഷ്ടമുണ്ടാക്കിയ ഇടപാട് എന്നായിരുന്നെങ്കില്‍ അതേ ഇടപാട് കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ്. എവിടെയാണ് ഇഡി ഉറച്ചുനില്‍ക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.
The claim that Veena gave a statement is an absolute lie; Pinarayi stated that there is no need to expect anyone to be startled by the sound of a blank shot.















