ജോര്‍ജ് എബ്രഹാമിന്റെ വിയോഗത്തില്‍ ഐ ഓ സി ഹുസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു

ജോര്‍ജ് എബ്രഹാമിന്റെ വിയോഗത്തില്‍ ഐ ഓ സി ഹുസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു

ഹൂസ്റ്റൺ: കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീര്‍ഘകാലം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പോരാളിയുമായിരുന്ന ജോര്‍ജ് എബ്രഹാമിന്റെ നിര്യാണത്തില്‍ ഐ ഓ സി ഹുസ്റ്റണ്‍ ഘടകം അനുശോചിച്ചു.പ്രസിഡന്റ് ജെസ്റ്റിന്‍ ജേക്കബിന്റെ അദ്യക്ഷദയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടോം വിരിപ്പന്‍ സ്വാഗതം ആശംസിക്കുകയും ജോര്‍ജ് എബ്രഹാം നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അനുസ്മരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഐ ഓ സി ചെയര്‍മാന്‍ ജോസഫ് എബ്രഹാം ജോര്‍ജ് എബ്രഹാം ആയിട്ട് പ്രവര്‍ത്തിച്ച കാലഘട്ടത്തെ ഓര്‍ക്കുക്കുകയും അദ്ദേഹം ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാനും മലയാളി അസോസിയേഷന്‍ ബി ഓ ഡി മെംബര്‍ ആയ എസ്. കെ ചെറിയാന്‍ അവര്‍ ഒരുമിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളെയും മലയാളി സമാജം ഇവിടെ തുടങ്ങിയ കാലത്തയും അദ്ദേഹം ചെയ്ത സംഭാവനകളെ കുറിച്ച് വിവരിക്കുകയും ചെയ്തു.എഴുത്തുകാരനും അറിയപ്പെടുന്ന ഡിബിറ്റു ഫോറം പ്രസിഡന്റ് ആയ എ.സി ജോര്‍ജും ജോര്‍ജ് എബ്രഹാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സമര്‍പ്പിതമായ പൊതുപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥമായ സേവനവും അനുസ്മരിച്ചു.

ദേശീയ സെക്രട്ടറി സൈമണ്‍ വാളചേരില്‍,വൈസ് പ്രസിഡന്റ് അജി കോട്ടയില്‍ ജോയിന്റ് സെക്രട്ടറി രാജേഷ് വര്‍ഗീസ്, വനിതാ വിഭാഗം കണ്‍വീനര്‍ മെര്‍ലിന്‍ സാജന്‍, എന്നിവര്‍ ആദരാഞ്ജലികള്‍ അറിയിച്ചു സംസാരിച്ചു.അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റോയ് തോമസ്, തോമസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, വാവച്ചന്‍ (മാത്യൂസ് കൂട്ടാളി) ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു സംസാരിച്ചു.തുടര്‍ന്ന് പ്രസിഡന്റ് ജെസ്റ്റിന്‍ ജേക്കബ് കേരളത്തില്‍ അദ്ദേഹം നടത്തിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന അടുത്ത സൗഹൃദബന്ധവും നോര്‍ക്ക വഴി ആതുര സേവന രംഗത്ത് നടത്തിയ പ്രവര്‍ത്തങ്ങളെ കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുകയും കുടംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസിന്റെ അനുസോചനം അറിയിക്കുകയും ചെയ്തു.

The IOC Houston Chapter organized a condolence meeting following the passing of George Abraham.

Share Email
LATEST excelnclexrn
More Articles
Top