ഡെട്രോയിറ്റ്: ഡെട്രോയിറ്റില്‍ ഞായറാഴ്ച്ച രാവിലെ നടന്ന വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡെട്രോയിറ്റിലെ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ നടന്ന വാക്ക് തര്‍ക്കമാണ് പിന്നീട് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. റോഡില്‍ വെച്ചായിരുന്നു വെടിവെയ്പ് നടന്നത്.
വെടിവെയ്പ് നടന്ന വിവരം അറിഞ്ഞതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റ നിലയില്‍ മൂന്ന് പേരെ കണ്ടെത്തി. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഡെട്രോയിറ്റ് പൊലീസ് മേധാവി ടോഡ് ബെറ്റിസണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിക്കേറ്റ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ നാല് പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പോലീസ് വ്യക്കതമാക്കി.
ഒരു തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ചിലര്‍ വെടി ഉതിര്‍ക്കു കയായിരുന്നുവെന്നു പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. അതേസമയം, ഞായറാഴ്ച തന്നെ ജോര്‍ജിയയിലെ മേക്കണില്‍ ഒരു പാര്‍ക്കില്‍ നടന്ന ജന്മദിനാഘോഷത്തിനിടെയും വെടിവെപ്പുണ്ടായി. സംഭവത്തില്‍ 12 കൗമാരക്കാര്‍ക്ക് വെടിയേറ്റതായി ബിബ് കൗണ്ടി ഷെരീഫ് ഡേവിഡ് ഡേവിസ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചിലരെ ചോദ്യം ചെയ്യുന്നതായി പോലീസ് വ്യകതമാക്കി.
Three killed, four critically injured in Detroit shooting.
















