ഷിക്കാഗോ: പ്രവാസികള്‍ക്കിടയില്‍ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം – യുവജനങ്ങള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റര്‍ ഓട്ടം – ഫിറ്റ് ഫോര്‍വേര്‍ഡ് 5K (FIT FORWARD) നവംബര്‍ പന്ത്രണ്ടാം തിയതി ഗ്ലെന്‍വ്യൂവില്‍ വച്ച് നടന്നു.കേരളാ ജലസേചന വകുപ്പ് മന്ത്രി ശ്രി മോന്‍സ് ജോസഫ് മുഖ്യ അതിഥിയായി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

കേരളാ ഗവണ്മെന്റ് മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടത്തി വരുന്ന ശക്തമായി പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, അതിന് നേതൃത്വം നല്‍കുന്ന മന്ത്രി സഭയുടെ പ്രതിനിധിയായി എത്തിച്ചേര്‍ന്ന ശ്രീ മോന്‍സ് ജോസഫിനോടുള്ള ആദര സൂചകമായി പരിപാടിയുടെ പേര് ‘തൂഫാന്‍ 5K’ എന്ന് പുനര്‍നാമകരണം ചെയ്യും എന്ന സംഘാടകരുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടികളോടെയാണ് കേള്‍വിക്കാര്‍ സ്വീകരിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം ആണെന്നും, കേരളത്തിന്റെ നവീകരണത്തിനായി സമാന ആശയങ്ങളും പ്രവാസികളുടെ അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തുമെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഷിക്കാഗോ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഓട്ടത്തില്‍ പങ്ക് ചേര്‍ന്നും, സമ്മാനങ്ങള്‍ വിതരണം ചെയ്തും ആവേശത്തില്‍ പങ്കു ചേര്‍ന്ന്. ഇല്ലിനോയിസ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിന്‍ ഓലിക്കല്‍ റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സണ്‍ കൈതമല റേസ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, റീഹാബിലിറ്റേഷന്‍ പ്രൊഫെഷണല്‍സ്, റെസ്പെരിറ്റോറി തെറാപിസ്റ്റസ്, റേഡിയോഗ്രാഫേഴ്‌സ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫെഷണല്‍സിന്റെ സംഘടനകള്‍ ഒന്ന് ചേര്‍ന്നാണ് പ്രഥമ മലയാളീ 5K ഒരുക്കിയത്.

വിജയികള്‍ക്ക് സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫികളും മോന്‍സ് ജോസഫ് വിതരണം ചെയ്തു. ഇതു വഴി സമാഹരിച്ച തുക ഭിന്ന ശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന മലയാളീ സംരംഭമായ ചോസണ്‍ ഫൗണ്ടേഷന്‍ ഓഫ് ഇല്ലിനോയിസ് എന്ന സംഘടനക്ക് ബിഷപ്പ് ജോയ് ആലപ്പാട്ട് കൈമാറി. സംഘടനാ പ്രസിഡന്റുമാരായ Dr സിമി ജോസഫ് (INAI) മജോ ഓട്ടപ്പള്ളി (ARPOKO) ടോം ജോസ് (MARC) സോണി പോള്‍ (MRA) ലിന്‍സണ്‍ കൈതമല (ISWAI) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് വലിയ ജന പങ്കാളിത്തത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്.
‘Toofan’ wave in North America too.

















