Caritas hospital

ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍ ഭീകരാക്രമണശ്രമം നടത്തിയ അഞ്ച് പേരെ ജാമ്യത്തില്‍ വിട്ടത് അത്ഭുതപ്പെടുത്തുന്നതായി ട്രംപ്

ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍ ഭീകരാക്രമണശ്രമം നടത്തിയ അഞ്ച് പേരെ ജാമ്യത്തില്‍ വിട്ടത് അത്ഭുതപ്പെടുത്തുന്നതായി  ട്രംപ്

ലണ്ടൻ: അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ബ്രിട്ടനിലെ റോയല്‍ എയര്‍ ഫോഴ്‌സ് ഫെയര്‍ ഫോര്‍ഡ് വ്യോമതാവളത്തിന് സമീപം ഭീകരാക്ര മണത്തിന് തയ്യാറെടുത്തെന്ന സംശയത്തില്‍ അറസ്റ്റിലായ അഞ്ച് പേരെ ബ്രിട്ടീഷ് പൊലീസ് ജാമ്യത്തില്‍ വിട്ടു നടപടി തന്നെ അത്ഭുതപ്പെ ടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . അവരെ വിട്ടയച്ചതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നാിരുന്നു ട്രംപിന്റെ പ്രതികരണം.

ഞായറാഴ്ച വ്യോമതാവളത്തിന് സമീപം മൂന്ന് വെള്ള വാനുകള്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ഭീകരവിരുദ്ധ പൊലീസ് അന്വേഷണം ആരംഭിച്ചത്. ലണ്ടന്‍ സ്വദേശികളായഅഞ്ച് പേരെയാണ് സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുംഭീകരപ്രവര്‍ത്തനത്തിന് തയ്യാറെടുക്കല്‍ എന്ന കുറ്റത്തിനും അറസ്റ്റ് ചെയ്തത്. വാനുകള്‍ സൈനിക സംവിധാ നങ്ങളുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായത്തോടെ വിശദമായി പരിശോ ധിച്ചു.അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ജാമ്യത്തില്‍ വിട്ടവര്‍ക്കു കര്‍ശന വ്യവസ്ഥകള്‍ ബാധകമാണെന്നും കൗണ്ടര്‍ ടെററിസം പൊലീസിങ് മേധാവി ലോറന്‍സ് ടെയ്ലര്‍ വ്യക്തമാക്കി.

വിദേശ രാജ്യത്തിന്റെ താല്‍പര്യപ്രകാരം നേരിട്ടോ അല്ലാതെയോ പ്രവര്‍ത്തിക്കുന്ന വ്യക്തികളോ ഇടനിലക്കാരോ സംഭവത്തിന് പിന്നിലു ണ്ടോയെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, വാനുകളില്‍ കണ്ടെത്തിയ വസ്തുക്കള്‍ പ്രവര്‍ത്തനക്ഷമമായ സ്‌ഫോടകവസ്തുക്കളല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന സൂചനകള്‍ ടെഹ്റാന്‍ ശക്തമായി നിഷേധിച്ചു. ലണ്ടനിലെ ഇറാന്‍ എംബസി ആരോപണങ്ങളെ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ ഊഹാപോഹങ്ങള്‍ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ സംഭവത്തില്‍ ഒരു വിദേശ ശക്തിയുടെ ഇടപെടല്‍ വ്യക്തമായി കാണുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഏത് രാജ്യമാണ് പിന്നിലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

Trump expresses surprise that the five individuals who attempted a terrorist attack at Fairford Air Base were released on bail.

Share Email
LATEST excelnclexrn
Top