Caritas hospital

അമേരിക്കയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും, സൈനികശക്തി വ്യാപിപ്പിക്കുമെന്ന് ട്രംപ്; മെക്സിക്കോയ്ക്കും ക്യൂബയ്ക്കും കടുത്ത മുന്നറിയിപ്പ്

അമേരിക്കയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും, സൈനികശക്തി വ്യാപിപ്പിക്കുമെന്ന് ട്രംപ്; മെക്സിക്കോയ്ക്കും ക്യൂബയ്ക്കും കടുത്ത മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇറാൻ യുദ്ധത്തിനെതിരെ സ്വന്തം രാജ്യത്ത് എതിർപ്പ് ശക്തമാകുന്നതിനിടെയും, ആഗോളതലത്തിൽ അമേരിക്കൻ സൈനികശക്തി വൻതോതിൽ ഉപയോഗിക്കുമെന്ന വിപുലമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ സംസാരിക്കവെയാണ് അമേരിക്കയുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും സമാനതകളില്ലാത്ത സൈനികബലം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്.

വെനസ്വേലയിലെ അമേരിക്കൻ ഇടപെടൽ ഇതിനൊരു തെളിവാണ്. മയക്കുമരുന്ന് മാഫിയകളെ ‘പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഐസിസ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, മെക്സിക്കോ അതിർത്തി മയക്കുമരുന്ന് സംഘങ്ങളുടെ നിയന്ത്രണത്തിലാകുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ ക്യൂബൻ ഭരണകൂടം ഉടൻ വീഴുമെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്താൻ ക്യൂബ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ട്രംപിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ക്യൂബൻ സംഘം യു.എൻ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇറാൻ യുദ്ധത്തെച്ചൊല്ലി സ്വന്തം പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത വിമർശനം നേരിടുമ്പോഴും, അമേരിക്കയുടെ കരുത്ത് പ്രകടിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ സന്ദേശമാണ് ട്രംപ് യുഎൻ വേദിയിൽ നൽകിയത്.

Share Email
LATEST excelnclexrn
More Articles
Top