Caritas hospital

ഇറാനുമായുളള യുദ്ധത്തില്‍ അമേരിക്ക ഉടന്‍ വിജയിക്കുമെന്നു ട്രംപ്

ഇറാനുമായുളള യുദ്ധത്തില്‍ അമേരിക്ക ഉടന്‍ വിജയിക്കുമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനു വിജയം അടുത്താണെന്നു പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമേല്‍ വീണ്ടും സൈനിക ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തടയുകയെന്നത് അമേരിക്കയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള യുദ്ധത്തില്‍ നമ്മള്‍ ഉടന്‍ ജയിക്കും. ജയിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ എണ്ണവില യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് എത്തും. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും സൈനിക ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആക്രമണത്തിന് സാധ്യതയുണ്ടെന്നും എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തതായും ഇറാന്റെ പണത്തിന് ഇപ്പോള്‍ യാതൊരു വിലയുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ പണപ്പെരുപ്പം 300 ശതമാനത്തിന് അടുത്താണെന്നും അവര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump says America will soon win the war with Iran.

Share Email
Top