Caritas hospital

യുഎസിലേക്ക് പറന്ന വിമാനം, പുക ഉയർന്നതിനെ തുടർന്ന് പോർച്ചുഗലിൽ അടിയന്തിരമായി ഇറക്കി; 4 യാത്രക്കാർ ആശുപത്രിയിൽ

യുഎസിലേക്ക് പറന്ന വിമാനം, പുക ഉയർന്നതിനെ തുടർന്ന് പോർച്ചുഗലിൽ അടിയന്തിരമായി ഇറക്കി; 4 യാത്രക്കാർ ആശുപത്രിയിൽ

ലിസ്ബൺ: വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് 296 യാത്രക്കാരുമായി പറന്ന ഡെൽറ്റ എയർലൈൻസ് വിമാനം പോർച്ചുഗലിലെ പോർട്ടോ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നിന്ന് അമേരിക്കയിലെ ബോസ്റ്റണിലേക്ക് പുറപ്പെട്ട എയർബസ് എ330 വിമാനമാണ് അപകടത്തെ തുടർന്ന് വഴിതിരിച്ചുവിട്ടത്.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം 14 യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം നൽകിയതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. ഇതിൽ എട്ട് പേർക്ക് റൺവേയിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ, പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച നാല് യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുടെ ആരോഗ്യനില തൃപ്തികരമാണ്.

അപകടത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറുകളും കേബിളുകളിൽ നിന്നുള്ള പുകയും കാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഡെൽറ്റ എയർലൈൻസ് വിമാനങ്ങൾ അടിയന്തിര ലാൻഡിംഗ് നടത്തുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top