Caritas hospital

യുഎസ് വിസ അപേക്ഷകർക്ക് പുതിയ വ്യവസ്ഥയുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്; സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പബ്ലിക് ആക്കണമെന്ന് നിർദ്ദേശം

യുഎസ് വിസ അപേക്ഷകർക്ക് പുതിയ വ്യവസ്ഥയുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്; സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പബ്ലിക് ആക്കണമെന്ന് നിർദ്ദേശം

വാഷിംഗ്ടൺ: വിസ അപേക്ഷകരുടെ ഓൺലൈൻ പശ്ചാത്തല പരിശോധന കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഒക്ടോബർ 1 മുതൽ പുതിയ ചില വിഭാഗങ്ങളിൽ പെടുന്ന വിസ അപേക്ഷകർ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ‘പബ്ലിക്’ ആയി ക്രമീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

ഐ വിസ (വിദേശ മാധ്യമ പ്രതിനിധികൾ), യുഎംസിഎഎ (USMCA) പ്രൊഫഷണലുകൾക്കും അവരുടെ ആശ്രിതർക്കുമുള്ള ടിഎൻ (TN), ടിഡി (TD) വിസ അപേക്ഷകർ എന്നിവരാണ് ഒക്ടോബർ 1 മുതൽ ഈ പുതിയ നിയമത്തിന് കീഴിൽ വരുന്നത്. ഈ വിഭാഗങ്ങളിലെ എല്ലാ അപേക്ഷകരും വെറ്റിംഗ് പ്രക്രിയ സുഗമമാക്കുന്നതിനായി സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ പ്രൈവസി സെറ്റിംഗ്സ് ‘പബ്ലിക്’ അല്ലെങ്കിൽ ‘ഓപ്പൺ’ ആയി മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രസ്, റേഡിയോ, ഫിലിം, പ്രിന്റ് ഇൻഡസ്ട്രികളിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമ പ്രതിനിധികളാണ് മീഡിയ (I) വിസയ്ക്ക് അർഹരായവർ. യുഎസിൽ താൽക്കാലികമായി സന്ദർശനം നടത്തി ഔദ്യോഗിക വിവര ശേഖരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് അനുവാദമുണ്ട്. യുഎസിന് പുറത്ത് ആസ്ഥാനമുള്ള മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി വാർത്തകളും സമകാലിക കാര്യങ്ങളും റിപ്പോർട്ട് ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ പൗരന്മാർക്ക് പ്രൊഫഷണൽ തലത്തിലുള്ള ബിസിനസ്സ് പ്രവർത്തനങ്ങൾക്കായി യുഎസിൽ പ്രവേശിക്കാൻ അനുവാദ നൽകുന്നതാണ് ടിഎൻ നോൺഇമ്മിഗ്രന്റ് വിഭാഗം. ഇതിലെ അപേക്ഷകരുടെ പങ്കാളികൾക്കും അവിവാഹിതരായ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമാണ് ടിഡി വിസ നൽകുന്നത്.

കഴിഞ്ഞ വർഷം ആരംഭിച്ച ഈ പരിശോധന പിന്നീട് വിവിധ വിസ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഡിപ്ലോമാറ്റിക് വിസകൾ (A-3, C-3), സ്റ്റുഡന്റ് വിസകൾ (F-1, M-1), താൽക്കാലിക തൊഴിലാളി വിസകൾ (H-1B), എക്സ്ചേഞ്ച് വിസിറ്റർ വിസകൾ (J-1), ഫിയാൻസെ വിസകൾ (K-1), കൾച്ചറൽ എക്സ്ചേഞ്ച് (Q), റിലീജിയസ് വർക്കർ വിസകൾ (R-1), സാക്ഷികൾക്കും ഇരകൾക്കുമുള്ള പ്രത്യേക വിഭാഗങ്ങൾ (S, T, U) എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തുടക്കത്തിൽ H-1B, H-4, F, M, J വിസ അപേക്ഷകരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ 2026 മാർച്ചിൽ ഇത് ഡിപ്ലോമാറ്റുകൾ, ട്രെയിനികൾ, ഫിയാൻസെകൾ, റിലീജിയസ് വർക്കർമാർ എന്നിവരിലേക്കും വ്യാപിപ്പിച്ചിരുന്നു. ഒക്ടോബറിലെ പുതിയ മാറ്റത്തോടെ പരിശോധന കൂടുതൽ വിഭാഗങ്ങളിലേക്ക് കൂടി നീളുകയാണ്.

Share Email
LATEST excelnclexrn
Top