വാഷിംഗടണ്‍: മാസങ്ങളായി തുടരുന്ന അമേരിക്ക- ഇറാന്‍ സംഷര്‍ഷം അവസാനിപ്പി ക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇത് സംബന്ധിച്ചുളള നിര്‍ദേശം നല്‍കി യതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ ആഴ്ച്ച തന്നെ ചര്‍ച്ചയെന്നാണ് സൂചന. ഇറാന്‍ മുന്നോട്ടുവെച്ച ഏഴുദിന സമാധാന നിര്‍ദ്ദേശം തള്ളിയതിനു പിന്നാലെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അ
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സജീവമായി ഇടപെടുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്ന നിര്‍ദേശമാണ് ഇറാന്‍ യുഎസിന് മുന്നില്‍ വച്ചത്. പകരം ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം നീക്കണമെന്നും എണ്ണ കയറ്റുമതിയുടെ മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും മേഖലയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഈ നിര്‍ദേശം ഡോണള്‍ഡ് ട്രംപ് തള്ളി. ഒരു വര്‍ഷം മുമ്പ് അംഗീകരിക്കാമായിരുന്ന ഒന്നാണ് ഇറാന്‍ ഇപ്പോള്‍ മുന്നോട്ടു വെച്ചതെന്നും ട്രംപ് വിമര്‍ശിച്ചു. ഇറാന്‍ സ്വന്തം നിലയില്‍ അനാവശ്യമായ വിലപേശലിന് മുതിര്‍ന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് മുന്‍നിര്‍ത്തി വിലപേശാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ട്രംപ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇറാന് മേല്‍ വീണ്ടും സൈനിക ആക്രമണങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആ കാര്യം താന്‍ എപ്പോഴും ചിന്തിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.
US and Iran to resume talks to end the conflict; indications suggest discussions this week.
















