പി പി ചെറിയാൻ
വാഷിംഗ്ടൺ: യു.എസിൽ രക്തസമ്മർദ്ദത്തിനും ശരീരത്തിലെ നീർക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോർത്താലിഡോൺ (Chlorthalidone 25 mg) ഗുളികകളുടെ 13,000-ത്തിലധികം കുപ്പികൾ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) തിരിച്ചുവിളിച്ചു.
ഗുളികകൾ കൃത്യമായി ലയിച്ചുചേരാത്തതിനെത്തുടർന്നാണ് (failed dissolution) നടപടി. ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറച്ചേക്കാം.
ഇൻവെന്ഷ്യ ഹെൽത്ത്‌കെയർ ലിമിറ്റഡ് നിർമ്മിച്ച 13,567 കുപ്പികൾ.
ബാച്ച് നമ്പർ: RISA24002
എൻ.ഡി.സി നമ്പർ: 64980-599-01
കാലാവധി തീരുന്ന തീയതി: 04/2027
റിസ്ക് ലെവൽ: ക്ലാസ് II (ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കുറവാണെങ്കിലും താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടായേക്കാം).
നിങ്ങൾ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ, കുപ്പിയിലെ വിവരങ്ങൾ പരിശോധിച്ച് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടുക. സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നത് നിർത്തരുത്.
















