Caritas hospital

യു.എസ്-ഇറാൻ സംഘർഷം: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാൻ്റെ നിർദ്ദേശം ട്രംപ് തള്ളി

യു.എസ്-ഇറാൻ സംഘർഷം: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാൻ്റെ നിർദ്ദേശം ട്രംപ് തള്ളി

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച ഏഴു ദിവസത്തെ പദ്ധതി വെള്ളിയാഴ്ച വൈകിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ തീരുമാനം അറിയിച്ചത്.

ഇറാൻ്റെ നിർദ്ദേശം സ്വീകാര്യമല്ലെന്ന് വൈറ്റ് ഹൗസിന് പുറത്തുവെച്ച് ട്രംപ് വ്യക്തമാക്കി.
എന്നാൽ, ഔദ്യോഗിക പ്രതികരണം മധ്യസ്ഥർ വഴി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.ഖത്തർ മുഖേനയാണ് ഇറാൻ യു.എസിന് ഏഴു ദിവസത്തെ റോഡ്മാപ്പ് സമർപ്പിച്ചത്.

നൗമാൻ ഉപരോധം പിൻവലിക്കൽ, എണ്ണവിലക്കയറ്റം ഒഴിവാക്കൽ തുടങ്ങിയ വ്യവസ്ഥകളാണ് ഇറാൻ മുന്നോട്ടുവെച്ചത്.അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top