വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ചെറിയ തോതിലുള്‌ല കുറവ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായുള്ള പുതിയ അപേക്ഷകള്‍ ചരിത്രത്തിലെ തന്നെ താഴ്ന്ന നിലകളില്‍ തുടരുന്നതിനൊപ്പം കമ്പനികളിലെ ജീവനക്കാരുടെ പിരിച്ചുവിടലുകളും താരതമ്യേന കുറഞ്ഞ രീതിയില്‍ തുടരുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത് തൊഴില്‍ വിപണി ശക്തമായ നിലയിലെന്നാണ്,
കഴിഞ്ഞ ആഴ്ച തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 2,06,000 ആയി കുറഞ്ഞതായി യുഎസ് തൊഴില്‍ വകുപ്പ് അറിയിച്ചു. തൊട്ടുമുന്‍പത്തെ ആഴ്ചയിലെ പുതുക്കിയ കണക്ക് 2,07,000 ആയിരുന്നു. ആഴ്ചതോറുമുള്ള വ്യതിയാനങ്ങള്‍ ഒഴിവാക്കി തൊഴില്‍ വിപണിയിലെ പ്രവണത കൂടുതല്‍ വ്യക്തമായി കാണിക്കുന്ന നാല് ആഴ്ചത്തെ ശരാശരി അപേക്ഷകളും നേരിയ തോതില്‍ കുറഞ്ഞ് 2,06,000 ആയി.
തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ സാധാരണയായി ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഒരു സൂചകമായാണ് കണക്കാക്കുന്നത്. തൊഴില്‍ വിപണി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ഈ കണക്കുകള്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിവാരം 2,00,000 മുതല്‍ 2,30,000 വരെ അപേക്ഷകളാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിക്കാറുളളത്.
ഫെബ്രുവരി 28ന് ഇറാനുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ പെട്രോള്‍ വില ഉയര്‍ന്നത് ബിസിനസുകളെയും ഉപഭോക്താക്കളെയും സമ്മര്‍ദത്തിലാക്കിയെങ്കിലും അമേരിക്കന്‍ തൊഴില്‍ വിപണി ഇതുവരെ ശക്തമായി തുടരുകയാണ്. ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് പിന്നാലെയുണ്ടായ തൊഴിലാളി ക്ഷാമം ഓര്‍മയിലുള്ളതിനാലാണ് ജീവനക്കാരെ നിലനിര്‍ത്താന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. അതേസമയം, നിയമനങ്ങള്‍ തുടരുന്നുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിയമനങ്ങളുടെ വേഗം കുറവാണ്.
ഈ വര്‍ഷം ഇതുവരെ കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള തൊഴില്‍ദാതാക്കള്‍ പ്രതിമാസം ശരാശരി 80,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓഗസ്റ്റില്‍ മാത്രം 1,62,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു. ഉയര്‍ന്ന പലിശനിരക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനിശ്ചിതമായ വ്യാപാരനയങ്ങളും നിയമനങ്ങളെ നിരുത്സാഹപ്പെടുത്തിയ 2025ല്‍ പ്രതിമാസം ശരാശരി 10,000ല്‍ താഴെ തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എങ്കിലും 2023ലും 2024ലും പ്രതിമാസം ശരാശരി 1,66,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനെ അപേക്ഷിച്ച് ഇപ്പോഴത്തെ വളര്‍ച്ച കുറവാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷമുള്ള 2021-2022 കാലത്തെ നിയമന കുതിപ്പില്‍ പ്രതിമാസം ശരാശരി 4,91,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു
US jobless claims fell to 206,000: Decline in employee layoffs.

















