Caritas hospital

റിയാലിറ്റി ഷോയിലെ പരാമർശം: വിജയ് സേതുപതിയുടെ വിശദീകരണം

റിയാലിറ്റി ഷോയിലെ പരാമർശം: വിജയ് സേതുപതിയുടെ വിശദീകരണം

തമിഴ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ വേദിയിൽ താൻ നടത്തിയ പരാമർശങ്ങൾ വിവാദമാവുകയും അതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടൻ വിജയ് സേതുപതി. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയിയെ ലക്ഷ്യമിട്ടാണ് സംസാരിച്ചത് എന്ന പ്രചരണം തെറ്റാണെന്നും, താൻ വിജയിയെ വിമർശിച്ചതല്ലെന്നും താരം വ്യക്തമാക്കി. ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്

റിയാലിറ്റി ഷോയിൽ താൻ നടത്തുന്ന സംസാങ്ങളും ചോദ്യങ്ങളും അവിടെ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ പ്രകടനങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് വിജയ് സേതുപതി പറഞ്ഞു. ഈ പരാമർശങ്ങൾക്ക് ബിഗ് ബോസ് വീടിന് പുറത്തുള്ള വ്യക്തികളോ രാഷ്ട്രീയ സാഹചര്യങ്ങളോ ആയി യാതൊരു ബന്ധവുമില്ല. കാര്യങ്ങൾ എല്ലാവർക്കും പെട്ടെന്ന് ബോധ്യപ്പെടും എന്ന് കരുതിയതിനാലാണ് ഉടനടി പ്രതികരിക്കാതിരുന്നതെന്നും, കഴിഞ്ഞയാഴ്ച തന്നെ പ്രേക്ഷകരോട് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടിയിരുന്നു എന്നും പ്രൊമോയിൽ താരം കൂട്ടിച്ചേർത്തു.

Share Email
Top