Caritas hospital

വിമാനത്തവളത്തിൽ നിൽക്കവേ യുഎസ് വിസ സ്റ്റാറ്റസ് റദ്ദാക്കപ്പെട്ടു, എൻ ആർ ഐ കുടുംബത്തിന് സംഭവിച്ച ചെറിയ പിഴവ്; കാരണവും നിയമവും വ്യക്തമാക്കുന്ന റിപ്പോർട്ട്

വിമാനത്തവളത്തിൽ നിൽക്കവേ യുഎസ് വിസ സ്റ്റാറ്റസ് റദ്ദാക്കപ്പെട്ടു, എൻ ആർ ഐ കുടുംബത്തിന് സംഭവിച്ച ചെറിയ പിഴവ്; കാരണവും നിയമവും വ്യക്തമാക്കുന്ന റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസിലേക്ക് യാത്ര ചെയ്യാനിരുന്ന മാതാവിന്റെ വിസ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു എൻ.ആർ.ഐ കുടുംബം പങ്കുവെച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 2033 വരെ കാലാവധിയുള്ള ബി1/ബി2 വിസയുണ്ടായിരുന്നിട്ടും, വിമാനത്താവളത്തിൽ വെച്ചാണ് വിസ റദ്ദാക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ വർഷം യു.എസ് സന്ദർശിച്ചപ്പോൾ സംഭവിച്ച ചെറിയൊരു പിഴവാണ് ഇതിന് കാരണമെന്ന് കുടുംബം തിരിച്ചറിഞ്ഞത്.

കുടുംബം നൽകിയ വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം യു.എസിൽ സന്ദർശനത്തിനെത്തിയ മാതാവിന്റെ ഐ-94 (I-94) രേഖയുടെ കാലാവധി 2025 മാർച്ച് 4-ന് അവസാനിച്ചിരുന്നു. എന്നാൽ ദിവസക്കണക്കിൽ വന്ന ചെറിയൊരു തെറ്റുമൂലം മാർച്ച് 5-നാണ് (ഐ-94 കാലാവധി കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം) അവർ തിരികെ ഇന്ത്യയിലേക്ക് മടങ്ങിയത്. ഒരു ദിവസത്തെ ചെറിയ താമസം വിസയുടെ കാലാവധിയെ ബാധിക്കുമെന്ന് ഇവർ കരുതിയിരുന്നില്ല. എന്നാൽ 2026-ൽ വീണ്ടും യാത്ര ചെയ്യാൻ നോക്കിയപ്പോഴാണ് വിസ സ്റ്റാറ്റസ് ‘റദ്ദാക്കപ്പെട്ടു’ എന്ന് സി.ഇ.എ.സി സിസ്റ്റം വഴി ഇവർ അറിയുന്നത്.

ഒരു ദിവസത്തെ ഓവർസ്റ്റേ പോലും വിസ അസാധുവാക്കുമോ?

യു.എസ് വിസയും ഐ-94 ഉം തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രധാനം. യു.എസിലേക്ക് പ്രവേശിക്കാൻ മാത്രമുള്ള അനുമതിയാണ് വിസ നൽകുന്നത്. എന്നാൽ യു.എസിൽ എത്രനാൾ തങ്ങാമെന്ന് തീരുമാനിക്കുന്നത് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.എസ്) ആണ്. ഇത് ഐ-94 ഫോമിലാണ് രേഖപ്പെടുത്തുന്നത്.

യു.എസ് ഇമിഗ്രേഷൻ ആൻഡ് നാഷണൽ ആക്ട് സെക്ഷൻ 222(g) പ്രകാരം, അനുവദനീയമായ തീയതിക്ക് ശേഷവും ഒരാൾ യു.എസിൽ തുടരുകയാണെങ്കിൽ (ഓവർസ്റ്റേ വന്നാൽ), പ്രത്യേക ഇളവുകൾ ബാധകമല്ലെങ്കിൽ ആ വിസ സ്വയം അസാധുവാകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യും. ഇതിൽ എത്ര ദിവസത്തെ താമസം എന്നതിന് കുറഞ്ഞ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ദിവസം വൈകി മടങ്ങിയാൽ പോലും പഴയ വിസയുടെ കാലാവധി നഷ്ടപ്പെടും.

ഇനി എന്ത് ചെയ്യാൻ കഴിയും?

ഈ സാഹചര്യത്തിൽ പുതിയ ബി1/ബി2 വിസയ്ക്കായി യു.എസ് എംബസിയിലോ കോൺസുലേറ്റിലോ അപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ മാർഗ്ഗം. അപേക്ഷ സമർപ്പിക്കുമ്പോൾ മുൻകാലങ്ങളിലെ ഓവർസ്റ്റേയെക്കുറിച്ചുള്ള വിവരങ്ങൾ യാതൊരു മറയും കൂടാതെ കൃത്യമായി വ്യക്തമാക്കണം.

ഒരു ദിവസത്തെ താമസം മാത്രമാണ് ഉണ്ടായതെന്നും, യാതൊരുവിധ നിയമലംഘനവുമില്ലാതെ സ്വമേധയാ ആണ് മടങ്ങിയതെന്നും വ്യക്തമാക്കുന്ന യാത്രാ രേഖകളും തെളിവുകളും കോൺസുലർ ഓഫീസർക്ക് മുൻപാകെ ഹാജരാക്കാം. അപേക്ഷകന്റെ വ്യക്തിപരമായ സാഹചര്യങ്ങൾ, സാമ്പത്തിക സ്ഥിതി, മാതൃരാജ്യവുമായുള്ള ബന്ധം എന്നിവ വിലയിരുത്തിയാകും കോൺസുലർ ഓഫീസർ പുതിയ വിസ സംബന്ധിച്ച തീരുമാനമെടുക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ യാത്രാ തിയതികൾ കണക്കാക്കുമ്പോൾ എപ്പോഴും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നാണ് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top