swayamvara
pulimoottil

സക്കറിയയും വിജെ ജെയിംസും വാഷിംഗ്ടണ്‍ ലാന കണ്‍വന്‍ഷനില്‍ മുഖ്യാതിഥികളായി പങ്കെടുക്കും

സക്കറിയയും വിജെ ജെയിംസും വാഷിംഗ്ടണ്‍ ലാന കണ്‍വന്‍ഷനില്‍ മുഖ്യാതിഥികളായി പങ്കെടുക്കും

ജോസ് കാടാപുറം

വാഷിംഗ്ടണ്‍ :അമേരിക്കന്‍ തലസ്ഥാന മേഖലയായ വാഷിംഗ്ടണില്‍ ആദ്യമായി LANA പ്രാദേശിക കണ്‍വന്‍ഷന്‍; 2026 സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ നടക്കുബോള്‍ പ്രിയ സാഹ്യത്യ സ്‌നേഹികളെ ക്ഷണിക്കുന്നു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ വിര്‍ജീനിയയിലെ ലീഡ്‌സ്ബര്‍ഗില്‍ നടക്കും. LANA യുടെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

നിലവിലെ LANA പ്രസിഡന്റ് സാമുവല്‍ യോഹന്നാന്റെയും സിക്രട്ടറി നിര്‍മല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കണ്‍വന്‍ഷന്റെ ചെയര്‍മാനായി എഴുത്തുകാരനായ വേണുഗോപാലന്‍ കോക്കോടനെയും കണ്‍വീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷന്‍ കമ്മിറ്റി ഇതിനകം തന്നെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോള്‍ സക്കറിയയും വി. ജെ. ജെയിംസും കണ്‍വന്‍ഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കണ്‍വന്‍ഷന് കൂടുതല്‍ ശ്രദ്ധേയമായ മാനം നല്‍കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.അമേരിക്കന്‍ ഐക്യനാടുകളും കാനഡയും ഉള്‍പ്പെടുന്ന വടക്കേ അമേരിക്കയില്‍ താമസിക്കുന്ന കേരളീയ വംശജരായ എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത 501(c)(3) സംഘടനയാണ് Literary Association of North America (LANA). മലയാള സാഹിത്യത്തെ ആഗോളതലത്തില്‍ കൂടുതല്‍ ശക്തമായി പരിചയപ്പെടുത്തുന്നതിനൊപ്പം മതനിരപേക്ഷ മൂല്യങ്ങള്‍, ലിംഗസമത്വം, സ്വതന്ത്രചിന്ത, സാംസ്‌കാരിക വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

വിവിധ സാഹിത്യ-സാംസ്‌കാരിക പരിപാടികളാണ് കണ്‍വന്‍ഷനില്‍ ഒരുക്കുന്നത്. സാഹിത്യചര്‍ച്ചകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, സംവേദനാത്മക സദസ്സുകള്‍ തുടങ്ങി സാഹിത്യം കരുണയും സാമൂഹിക ഉത്തരവാദിത്വബോധവും വിവേകവും ഉള്ള വ്യക്തിത്വങ്ങളുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിനെ ആസ്പദമാക്കിയുള്ള നിരവധി പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും.

ഇത്തവണത്തെ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ രണ്ടാം തലമുറയിലെ യുവാക്കള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മലയാളമോ ഇംഗ്ലീഷോ ഏതെങ്കിലും ഭാഷയിലായാലും വായനയിലേക്കും എഴുത്തിലേക്കും യുവതലമുറയെ കൂടുതല്‍ സജീവമായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം. യുവാക്കളെ സാഹിത്യവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി പ്രശസ്ത എഴുത്തുകാരി അനിത നഹാലിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സാഹിത്യ ശില്‍പ്പശാലയും സംഘടിപ്പിക്കും.

മലയാള സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പുതിയ തലമുറയിലേക്കുള്ള സഞ്ചാരത്തിന് പുതുവഴികള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനിലേക്ക് എല്ലാവരെയും LANA സ്വാഗതം ചെയ്യുന്നു. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ കണ്‍വന്‍ഷന്‍ വിജയകരവും ശ്രദ്ധേയവുമായ ഒരു സാഹിത്യ-സാംസ്‌കാരിക സംഗമമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

ലീസ്ബര്‍ഗിലെ Silk Hospitality LLC Conference Hall (George Mannikkarottu Nagar), 1500 E. Market Street, Leesburg, VA 20176 ആണ് കണ്‍വന്‍ഷന്റെ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ബന്ധപെടുക:

വേണുഗോപാലന്‍ കോക്കോടന്‍: +1 850-339-7104
ഷിനോ കുര്യന്‍: +1 540-692-2300
സാമുവല്‍ യോഹന്നാന്‍: +1 214-435-0124
നിര്‍മല ജോസഫ്: +1 347-204-0062

Zacharia and V.J. James will participate as chief guests at the Washington LANA Convention.

Share Email
LATEST excelnclexrn
More Articles
Top