നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ (75) അന്തരിച്ചു

നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ (75) അന്തരിച്ചു

പ്രശസ്ത നടനും  നിര്‍മാതാവുമായ നാനാ പടേക്കര്‍ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലുവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചുഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരില്‍ ഒരാളായ പടേക്കര്‍, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പരിന്ദ’, ‘ക്രാന്തിവീര്‍’, ‘അബ് തക് ഛപ്പന്‍’, ‘വെല്‍ക്കം’ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയില്‍ ജനിച്ചു. പഠനകാലത്തു തന്നെ കോളജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആത്മഹത്യയും വന്‍ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015 ല്‍ നാം ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുകയും സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.  നീലകണ്ഠി പടേക്കറാണ് ഭാര്യ, മകന്‍ മല്‍ഹാര്‍ പടേക്കര്‍.

Actor and producer Nana Patekar (75) has passed away.

Share Email
LATEST excelnclexrn
More Articles
Top