‘വെസ്റ്റ് ഹോളിവുഡ് ഇനി സുരക്ഷിതമല്ല’,നടൻ കീഗൻ അലന് നേരെ അതിക്രമം; തോക്കിൻമുനയിൽ വാച്ച് കവർന്നു

‘വെസ്റ്റ് ഹോളിവുഡ് ഇനി സുരക്ഷിതമല്ല’,നടൻ കീഗൻ അലന് നേരെ അതിക്രമം; തോക്കിൻമുനയിൽ വാച്ച് കവർന്നു

ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ നടൻ കീഗൻ അലന് നേരെ ലോസ് ഹോളിവുഡിൽ തോക്കിൻമുനയിൽ കൊള്ളയടിക്കൽ ആക്രമണം. ഒരു പലചരക്ക് കടയുടെ പാർക്കിംഗ് സ്ഥലത്ത് വെച്ച് രണ്ട് പേർ ചേർന്ന് തന്നെ തോക്കിനും കത്തിക്കും മുനയിൽ നിർത്തി ആക്രമിക്കുകയും വാച്ച് കവരുകയും ചെയ്തതായി നടൻ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

‘പ്രിറ്റി ലിറ്റിൽ ലയേഴ്സ്’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ കീഗൻ അലൻ, ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റ നിലയിൽ ലോറൽ സപ്ലൈ ലോട്ടിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ‘വെസ്റ്റ് ഹോളിവുഡ് ഇനി സുരക്ഷിതമല്ല’ എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മാസ്ക് ധരിച്ചെത്തിയ രണ്ട് പേർ തന്നെ തലയ്ക്കടിച്ച് വീഴ്ത്തുകയും തോടും കത്തിയും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാച്ച് തട്ടിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് നൽകിയ വിവരങ്ങൾ അനുസരിച്ച്, രാത്രി 9:05 ഓടെ സാന്താ മോണിക്ക ബൊലേവാർഡിൽ റോബറി നടന്നു എന്ന സന്ദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ചേർന്ന് നടനെ സമീപിച്ച് വാച്ചും ബ്രേസ്ലേറ്റും ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇൻസിഡന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ നടന്റെ വാച്ച് കവർന്ന് തിരിച്ചറിയാത്ത വാഹനത്തിൽ രക്ഷപ്പെട്ടു. ആക്രമണത്തിൽ നടന്റെ നെറ്റിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ഡിപ്പാർട്ട്മെന്റിന്റെ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയില്ല. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നവർ വെസ്റ്റ് ഹോളിവുഡ് സ്റ്റേഷൻ ഡിറ്റക്ടീവുകളുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Share Email
LATEST excelnclexrn
More Articles
Top