ഫ്ലോറിഡയെ നടുക്കി മുതല, മീൻപിടിക്കുന്നതിനിടെ 71-കാരനെ വെള്ളത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി; മുതലയെ പിടികൂടി കൊന്നു

ഫ്ലോറിഡയെ നടുക്കി മുതല, മീൻപിടിക്കുന്നതിനിടെ 71-കാരനെ വെള്ളത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി; മുതലയെ പിടികൂടി കൊന്നു

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ കുളക്കരയിൽ മീൻപിടിച്ചുകൊണ്ടിരുന്ന വയോധികനെ 11 അടിയോളം നീളമുള്ള ഭീമൻ മുതല വെള്ളത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി. വിന്റർ ഗാർഡനിലെ ഡോ. ബ്രാഡ്ഫോർഡ് മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്റ്റീവ് ഹാമിൽട്ടൺ (71) എന്ന പ്രദേശവാസിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ സ്ഥിരീകരിച്ചു.

ലേക് അപോപ്കയുമായി ബന്ധിപ്പിച്ചിരിക്കുന്ന കുളത്തിന് സമീപം നിൽക്കുകയായിരുന്ന ഹാമിൽട്ടണെ പെട്ടെന്ന് മുതല ആക്രമിക്കുകയായിരുന്നു. വൻതോതിൽ മുതലകൾ അധിവസിക്കുന്ന മേഖലയാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്തെത്തിയ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ആക്രമണം നടത്തിയ 11 അടി 8 ഇഞ്ച് നീളമുള്ള ഭീമൻ മുതലയെ പിടികൂടി കൊന്നു. ഈ വർഷം ഫ്ലോറിഡയിൽ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഹാമിൽട്ടൺ.

ജൂൺ മാസത്തിൽ ലിറ്റിൽ ബിഗ് ഇക്കോൺ സ്റ്റേറ്റ് ഫോറസ്റ്റിൽ നീന്തുന്നതിനിടെ 31-കാരിയായ ബ്രിട്ടാണി ക്ലാർക്കും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഫ്ലോറിഡയിൽ ലക്ഷക്കണക്കിന് മുതലകൾ ജീവിക്കുന്നുണ്ടെങ്കിലും മനുഷ്യർക്ക് നേരെയുള്ള ഇത്തരം മാരകമായ ആക്രമണങ്ങൾ അപൂർവ്വമായി മാത്രമേ റിപ്പോർട്ട് ചെയ്യാറുള്ളൂവെന്ന് എഫ്.ഡബ്ല്യു.സി വ്യക്തമാക്കുന്നു. വിനോദസഞ്ചാരികളും പ്രദേശവാസികളും ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Share Email
LATEST excelnclexrn
More Articles
Top