ട്രംപിന്റെ ഓരോ വാക്കുകളിലും ചാഞ്ചാടി ക്രൂഡ് ഓയിൽ വില; ഇറാനെതിരെ വീണ്ടും ആക്രമണ സൂചന, ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നു

ട്രംപിന്റെ ഓരോ വാക്കുകളിലും ചാഞ്ചാടി ക്രൂഡ് ഓയിൽ വില; ഇറാനെതിരെ വീണ്ടും ആക്രമണ സൂചന, ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നു

വാഷിം​ഗ്ടൺ: മധ്യപൂർവേഷ്യയിലും യുക്രൈനിലും തുടരുന്ന യുദ്ധങ്ങളും ആഗോള ഇന്ധന വിതരണത്തിലെ ആശങ്കകളും കാരണമായി അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നു. വടക്കൻ അർദ്ധഗോളത്തിൽ ശൈത്യകാലം ആരംഭിക്കാനിരിക്കെ ഇന്ധന ആവശ്യകത വർദ്ധിച്ചതും വിപണിയിൽ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.

നവംബർ 3-ന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും സൈനിക ആക്രമണങ്ങൾക്ക് ഉത്തരവിട്ടേക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള ഇന്ധന വിപണിയിൽ കൂടുതൽ ആശങ്ക വിതച്ചു. “ഇറാനുമായി ഒരു ധാരണയിലെത്തണോ അതോ അവരെ പൂർണ്ണമായി അവസാനിപ്പിക്കണോ എന്നതിൽ തനിക്ക് അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്” എന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാമതൊരു വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെക്കൂടി മിഡിൽ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, മേഖലയിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും മൊത്തത്തിലുള്ള സൈനിക സാന്നിധ്യത്തിൽ നേരിയ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകുന്നു.

Share Email
LATEST excelnclexrn
More Articles
Top