ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 24 വരെ

ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 24 വരെ

ഫിലഡല്‍ഫിയ: ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക ഇടവക കണ്‍വന്‍ഷന്‍ 2026 ഒക്ടോബര്‍ 22, 23, 24 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കും. ദിവസവും വൈകിട്ട് 6:30 മുതല്‍ 8:30 വരെ 9999 ഗാന്‍ട്രി റോഡിലുള്ള ദേവാലയത്തിലാണ് യോഗങ്ങള്‍.

‘ദൈവിക തേജസ്സില്‍ പങ്കാളികള്‍’ (Partners in Divine Radiance) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താവിഷയം. 2 തെസ്സലൊനീക്യര്‍ 2:14 ആണ് ആധാരവാക്യം.

തിരുവല്ല മാര്‍ത്തോമ്മാ കോളേജ് സാമ്പത്തികശാസ്ത്ര ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗം മുന്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായ പ്രൊഫ. ഡോ. ജോര്‍ജ് മാത്യു (തിരുവല്ല) മുഖ്യപ്രസംഗകനായി ദൈവവചനം ശുശ്രൂഷിക്കും. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലകനും മെന്ററുമായ അദ്ദേഹം കോന്നിയിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണായി ക്ലാസുകള്‍ നയിക്കുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ കൂടിയാണ് അദ്ദേഹം.

ഗാനശുശ്രൂഷ, പ്രാര്‍ത്ഥന, വചനധ്യാനം എന്നിവ ഉള്‍പ്പെടുന്ന യോഗങ്ങളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. ‘വരൂ, അവന്റെ ദൈവിക തേജസ്സില്‍ നവീകരിക്കപ്പെടൂ’ എന്ന ആഹ്വാനത്തോടെയാണ് ഇടവക ഈ ആത്മീയ സംഗമത്തിന് ഒരുങ്ങുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. നിജു തോമസ് (വികാരി)

Christos Mar Thoma Parish Annual Convention from October 22 to 24
Share Email
LATEST excelnclexrn
More Articles
Top