കിരണ്‍ ജോസഫ്
കൊളംബസ്, (ഒഹായോ): അമേരിക്കന്‍ മണ്ണില്‍ മാവേലി മന്നനെ എതിരേറ്റ് കൊളംബസിലെ മലയാളി സംഘടനയായ കോമ; ഓണം 2026 അവിസ്മരണീയ ആഘോഷമാക്കി കൊളംബസ് മലയാളികള്‍!.
സെന്‍ട്രല്‍ ഒഹായോ മലയാളി അസോസിയേഷന്റെ (COMA) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ അത്യന്തം ഗംഭീരമായി സമാപിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച കൊളംബസിലെ ഡൊമിനിയന്‍ മിഡില്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു വന്ന ആഘോഷങ്ങളില്‍ ഒഹായോയിലെമ്പാടുമുള്ള നൂറുകണക്കിന് മലയാളികളും വിശിഷ്ടാതിഥികളും പങ്കെടുത്തു. പ്രവാസ മണ്ണില്‍ തനിമ ചോരാതെ സംഘടിപ്പിച്ച ഓണാഘോഷം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്ര സംഭവമായി മാറി.
അമേരിക്കന്‍ ഭരണാധികാരികളുടെ സാന്നിധ്യവും ആദരിക്കലും ചടങ്ങിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒഹായോ സ്റ്റേറ്റ് സെക്രട്ടറി ഫ്രാങ്ക് ലാറോസ് (Frank LaRose) മുഖ്യാതിഥിയായി പങ്കെടുത്തു. എഫ്.ഐ.എ (FIA) ചെയര്‍മാന്‍ രജനീകാന്ത് കാട്ടേ, പ്രസിഡന്റ് ശ്രീറാം പന്നേനി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ആദരിക്കല്‍ ചടങ്ങുകള്‍: കോമയുടെ സ്ഥാപക പ്രസിഡന്റ് പ്രദീപ് രാമചന്ദ്രന്‍ ഒഹായോ സ്റ്റേറ്റ് സെക്രട്ടറി ഫ്രാങ്ക് ലാറോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കോമ പ്രസിഡന്റ് അസ്ലം അബൂബക്കര്‍, ട്രസ്റ്റി രാജീവ് എന്നിവര്‍ ചേര്‍ന്ന് എഫ്.ഐ.എ ഭാരവാഹികളെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
ഔദ്യോഗിക പ്രൊക്ലമേഷന്‍:ഒഹായോ സ്റ്റേറ്റ് സെക്രട്ടറി നല്‍കിയ പ്രത്യേക പ്രൊക്ലമേഷന്‍ (Proclamation) കോമ പ്രസിഡന്റ് അസ്ലം അബൂബക്കര്‍, വൈസ് പ്രസിഡന്റ് അനൂപ് ബാബു ജോസഫ്, ജനറല്‍ സെക്രട്ടറി കിരണ്‍ ഇളവങ്കല്‍, ജോയിന്റ് സെക്രട്ടറി ഡിലിന്‍ ജോയ്, ട്രഷറര്‍ രവി ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
വര്‍ണ്ണാഭമായ സാംസ്‌കാരിക പരിപാടികള്‍ ശ്യാം മോഹന്‍ ഒരുക്കിയ മനോഹരമായ ഓണം ടാബ്ലോയോടെയാണ് സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഡെട്രോയിറ്റ് കലാക്ഷേത്രയുടെ മനംമയക്കുന്ന ചെണ്ടമേളവും അരങ്ങേറി.
വേദിയിലെ സമ്പൂര്‍ണ്ണ കലാപരിപാടികളുടെ നിര:
- ഓണം മഹോത്സവം – ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്
- ഭരതനാട്യം(ചിലങ്ക പൂജയ്ക്ക് ശേഷം)
- Beats of South – തെയ്യം
- Shakti- ദി ഡിവൈന്‍ ഫെമിനൈന്‍
- Rhythm Rebels
- Team Alpha Nexus
- Team OSU Origins(പ്രത്യേക അവാര്‍ഡ് ജേതാക്കളായ ടീമിന്റെ പെര്‍ഫോമന്‍സ്)
- Little Stars:എ സിനിമാറ്റിക് സ്പാര്‍ക്ക്
- Happy Heels
- Columbus Squad
- Team Prerana
- Coconut Trio
- Thunder Crew
- Desi Dancers
- Mallu Boys
- Dancing Stars
- Dazzling Dancers
- കഥാപ്രസംഗം
- സ്‌കിറ്റ്
- നാടന്‍ പാട്ടുകള്‍ & ദേശീയഗാനം
- ONAM After Party with DJ SANDY (ആവേശകരമായ ഡിജെ പാര്‍ട്ടി)
തിരുവാതിരയും ഒപ്പനയും മാര്‍ഗം കളിയും കഥകളിയും ഒക്കെ തന്നെ മഹാബലി തമ്പുരാനോട് ഒപ്പം സ്റ്റേജില്‍ നിറഞ്ഞത് നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുക മാത്രമല്ല കാണികള്‍ക്ക് രോമാഞ്ചം നിറഞ്ഞ ഒരു അനുഭവം നല്‍കുകയും കൂടി ചെയ്തു.
അരങ്ങില്‍ നിജിത് മഹാബലി തമ്പുരാനായി (മഹാബലി) വേഷമിട്ട് കാണികളുടെ കൈയ്യടി നേടി.
സാങ്കേതിക തികവും ദൃശ്യമികവും (LED Screen & Live Stream)
ഇത്തവണത്തെ ആഘോഷത്തില്‍ വേദിയില്‍ ഉപയോഗിച്ച LED സ്‌ക്രീന്‍, വിഷ്വലുകള്‍, ലൈവ് ഫീഡ് (Live Feed), ഡിജിറ്റല്‍ ബാക്ക്ഡ്രോപ്പുകള്‍ എന്നിവ അതിമനോഹരമായ അനുഭവമാണ് നല്‍കിയത്. ടെക്‌നിക്കല്‍, ഫോട്ടോഗ്രാഫി, മീഡിയ ടീമുകളായ നിഷ് നിഷാന്ത് (Nish Nishant), അരവിന്ദ് വി.കെ (Aravind V.K), ബ്രൈറ്റ് (Bright), പ്രമോദ് പുതിയാട്ടില്‍ (Pramod Puthiyattil) എന്നിവരുടെ നേതൃത്വത്തില്‍ തത്സമയ സ്ട്രീമിംഗും സാങ്കേതിക ഏകോപനവും മികച്ച രീതിയില്‍ നിര്‍വ്വഹിച്ചു.
നാവിന്‍ തുമ്പില്‍ കൊതി ഊറും ഓണസദ്യ
കോമ ഇതുവരെ വിളമ്പിയതില്‍ വച്ച് ഏറ്റവും വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യയാണ് ഇത്തവണ ഒരുക്കിയത്.അവധ് ബൈ ഷെഫ് ആനന്ദ്’ (Awadh by Chef Anand India Restaurant), കൊക്കോകേ ബൈറ്റ്‌സ് പവല്‍’ (CoccoKay Bites Powell),Sparjen എന്നിവര്‍ ചേര്‍ന്നാണ് രുചികരമായ ഓണസദ്യ ഒരുക്കിയത്. ഗോപി ഹരിദാസ്, വല്‍സന്‍ പാലിക, തോമസ് ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സദ്യ വിതരണത്തിന് നേതൃത്വം നല്‍കി.
പൂക്കളവും സ്റ്റേജ് അലങ്കാരവും ചാരിറ്റി ഡ്രൈവും സുനിത ശ്യാം, ജൂലി മനോജ്, ഷെറിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളവും ഫോട്ടോ ബൂത്തും വേദി അലങ്കാരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയ പ്രവീണിന്റെ നേതൃത്വത്തില്‍ കോമ യൂത്ത് ടീം (COMA Youth Team) സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവും പുസ്തക വിപണന സ്റ്റാളും വലിയ വിജയമായി മാറി.
സ്‌പോണ്‍സര്‍മാരുടെ പിന്തുണ
പരിപാടിയുടെ വിജയത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാര്‍:
Grange Insurance
Red One Realty – Sony Joseph (Realtor)
India Grocers (Dublin – Columbus, Ohio)
CoccoKay Bites
Awadh by Chef Anand (India Restaurant)
Best Brains Learning Centers
DevCare Solutions
New York Life ( Jaosn Sowards)
Midwest Lab Services
RE/MAX Consultant Group – Courtney Eaglin (Clouse Eaglin Team)
Upgrade Roofing (Dean Davell)
Akila Mani (Financial Adviosr / SecureMoney4Life)
Triumph Training Center
Hashtag India- Authentic Indian Food
കോമ നേതൃത്വവും സംഘാടക സമിതിയും (COMA Team 2026)
Executive Committee (EC 2026):
President:അസ്ലം അബൂബക്കര്‍ (Aslam Abubacker)
Vice President: അനൂപ് ജോസഫ് ബാബു (Anoop Joseph Babu)
General Secretary:കിരണ്‍ ജോസഫ് ഇളവങ്കല്‍ (Kiran Joseph Elavunkal)
Joint Secretary ഡിലിന്‍ ജോയ് (Dilin Joy)
Treasurer:രവികുമാര്‍ ഹരിഹരന്‍ (Ravikumar Hariharan)
General Committee (GC 2026):
Food Coordinators:ഗോപി ഹരിദാസ്, തോമസ് ഉമ്മന്‍, വല്‍സന്‍ പാലിക
Youth Coordinator: പ്രിയ പ്രവീണ്‍
Program & Event Coordinator:പ്രദീഷ് പുതിയാട്ടില്‍
COMA Newsletter Coordinator:പ്രഹ്ലാദ് ടി. ഇന്ദിര
Sports Coordinators:അരുണ്‍ ചന്ദ്, രാകേഷ് വിജയകൃഷ്ണന്‍
Charity Coordinator: അരുണ്‍ രാധാകൃഷ്ണന്‍
Cultural / Arts Coordinators: സുദീപ്ത വാസുദേവന്‍ ചന്ദ്രമതി, സന്ദീപ് തമ്പുരാന്‍
Stage & Venue Design Coordinators:ജൂലി മനോജ്, സുനിത സുബ്രഹ്മണ്യന്‍
Technical Support Coordinator:നിഷ് നിഷാന്ത്
Community Outreach Coordinator:അരുണ്‍ ഡേവിസ്
Social Media & Communications Coordinators: സച്ചിന്‍ലാല്‍ സുഗതന്‍, ദിവ്യ റോസ് ഫ്രാന്‍സിസ്
Photography & Videography Coordinators: രാഹുല്‍ ആര്‍.പി, പ്രമോദ് പുതിയാട്ടില്‍
Media Coverage Coordinator:അരവിന്ദ് വി.കെ
Malayalam & Cultural Promotions Coordinator: മൗജ രാജന്‍
Web Admin: മിന്‍ഹ
വോളണ്ടിയര്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്!
മുഴുവന്‍ കമ്മ്യൂണിറ്റി അംഗങ്ങളും ഒരേ മനസ്സോടെ വോളണ്ടിയര്‍മാരായി രംഗത്തിറങ്ങിയതാണ് പരിപാടിയുടെ തടസ്സമില്ലാത്ത വിജയത്തിന് പിന്നില്‍. ഹാള്‍ ഒരുക്കല്‍, സദ്യ വിതരണം, രജിസ്‌ട്രേഷന്‍, ട്രാഫിക്, ബാക്ക്സ്റ്റേജ് തുടങ്ങി ഓരോ ഘട്ടത്തിലും ഓരോ വ്യക്തിയും നല്‍കിയ പങ്കാളിത്തം വലുതായതിനാല്‍ വ്യക്തിഗതമായി പേരുകള്‍ പരാമര്‍ശിക്കുക അസാധ്യമാണ്.
ബാക്ക്സ്റ്റേജ് ഏകോപനം നിര്‍വ്വഹിച്ച സിമ്പിള്‍, വെന്യൂ മാര്‍ക്കിംഗുകളും ദിശാസൂചക ബോര്‍ഡുകളും ഒരുക്കിയ സ്റ്റീഫന്‍ & പാര്‍വ്വതി, കൂടാതെ മുന്‍നിരയില്‍ നിന്ന ടസ്‌കേഴ്‌സ് ടീം (Tuskers Team) ഉള്‍പ്പെടെ, ഓണപരിപാടി അവിസ്മരണീയമാക്കാന്‍ സ്വമേധയാ മുന്നോട്ടുവന്ന മുഴുവന്‍ കോമ അംഗങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ക്കും പ്രസിഡന്റ് അസ്ലം അബൂബക്കറിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്!
Columbus Malayalis make Onam 2026 an unforgettable celebration.
















