Caritas hospital

മിസിസിപ്പി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം: പുകയില ഉത്പന്നങള്‍ വിതരണം ചെയ്യുന്ന അച്ഛനും മകനുമെതിരേ കേസ്

മിസിസിപ്പി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം: പുകയില ഉത്പന്നങള്‍ വിതരണം ചെയ്യുന്ന അച്ഛനും മകനുമെതിരേ കേസ്

മിസിസിപ്പി: യുഎസിലെ മിസിസിപ്പി സര്‍വകലാശാലയിലെ വിദ്യാര്‍ഥി എയ്ഡന്‍ ഹാമില്‍ട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പുകവലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലെ അച്ഛനും മകനുമെതിരെ ഫെഡറല്‍ അധികൃതര്‍ കേസെടുത്തു. 51കാരനായ യഹ്യ മുഹമ്മദ് മൊസ്ലെഹിനും 18 കാരനായ മകവ്# ഇസ്ലാം യഹ്യ മൊസ്ലെഹിനുമെതിരെയാണ് കേസ്. കഴിഞ്ഞ ആഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

കൊളറാഡോയിലെ എന്‍ഗിള്‍വുഡില്‍ നിന്നുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹാമില്‍ട്ടണെ സെപ്റ്റംബര്‍ 21ന് സര്‍വകലാശാല ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നടത്തിയ പരിശോധനയില്‍ ചില ഗുളികളുടെ പാക്കറ്റുകളും ക്രാറ്റം ഡെറിവേറ്റീവുകള്‍ എന്ന് സംശയിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ മരണം മയക്കുമരുന്നിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നു അധികൃതര്‍ വ്യക്തമാക്കി.

ഹാമില്‍ട്ടന്റെ മരണത്തിനു ഒരു മണിക്കൂറിനുള്ളില്‍ മറ്റൊരു ഒലെ മിസ് വിദ്യാര്‍ഥിയായ ജൂനിയര്‍ റോബര്‍ട്ട് സ്ട്രാങ്ങിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ അടുത്തും ക്രാറ്റം ഡെറിവേറ്റീവുകള്‍ എന്ന് സംശയിക്കുന്ന പാക്കറ്റുകള്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. സ്ട്രാങ്ങിന്റെ മരണവും മയക്കുമരുന്നിന്റെ അമിത ഉപയോഗവുമായി പൊരുത്തപ്പെടുന്നതാണെന്നാണ് പ്രാഥമിക നിഗമനം.
ഹാമില്‍ട്ടന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഓക്‌സ്‌ഫോര്‍ഡിലെ Puffs Vape, Tobacco and Beer Store എന്ന കടയില്‍ നിന്ന് നിരവധി തവണ സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് രഹസ്യ അന്വേഷണത്തിന്റെ ഭാഗമായി ക്രാറ്റം ഗുളികകള്‍ എന്ന് പരസ്യം ചെയ്തിരുന്ന ഗുളികകള്‍ വാങ്ങുകയും സെപ്റ്റംബര്‍ 24ന് കടയില്‍ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ 500 ലധികം ക്രാറ്റം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. അന്നുതന്നെ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു.

ക്രാറ്റം ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുമ്പോള്‍ മയക്കുമരുന്ന് പോലുള്ള ഫലങ്ങള്‍ ഉണ്ടാകാമെന്ന് അധികൃതര്‍ പറയുന്നു. പ്രത്യേകിച്ച് സാന്ദ്രീകൃത സിന്തറ്റിക് 7-OH ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്ന് അമേരിക്കന്‍ FDA മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, രണ്ടാമത്തെ വിദ്യാര്‍ഥിയായ സ്ട്രാങ്ങിന്റെ ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു

Death of University of Mississippi student: Case registered against father and son who distribute tobacco products.

Share Email
LATEST excelnclexrn
Top