Caritas hospital

കാണാതായ മെഡിക്കൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ കണ്ടെത്തി; യാത്രികർക്കായി തിരച്ചിൽ തുടരുന്നു

കാണാതായ മെഡിക്കൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ കണ്ടെത്തി; യാത്രികർക്കായി തിരച്ചിൽ തുടരുന്നു

ബോസ്റ്റൺ: ബെർമൂഡയിൽ നിന്നും ബോസ്റ്റണിലേക്ക് ആറ് യാത്രികരുമായി പറക്കുന്നതിനിടെ മസാച്യുസെറ്റ്‌സിലെ നന്റാക്കറ്റ് തീരത്തിന് സമീപം കാണാതായ ആംബുലൻസ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യു.എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് കാണാതായ വിമാനത്തിന്റേതാണെന്ന് ഉറപ്പുവരുത്തിയ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തിയത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന ആറുപേർക്കായുള്ള തിരച്ചിൽ രാത്രിയിലും തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.

നാല് കനേഡിയൻ പൗരന്മാരും രണ്ട് ബെർമൂഡ പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യു.എസ് കോസ്റ്റ് ഗാർഡ് വെളിപ്പെടുത്തി. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ലെറ്റിറ്റ്യൂഡ് എയർ ആംബുലൻസിന്റെ’ ഉടമസ്ഥതയിലുള്ള ഗൾഫ്സ്ട്രീം ജി-100 വിമാനത്തിൽ നാല് ജീവനക്കാരും രണ്ട് രോഗീസഹായികളും ഉൾപ്പെടെ ആറുപേരാണ് സഞ്ചരിച്ചിരുന്നത്. സംഭവത്തിൽ കനേഡിയൻ ഗതാഗത മന്ത്രി സ്റ്റീവ് മക്കിന്നനും ബെർമൂഡ പ്രധാനമന്ത്രി ഡേവിഡ് ബർട്ടും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും തിരച്ചിൽ ദൗത്യത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി ബെർമൂഡയിൽ നിന്ന് യാത്ര തിരിച്ച വിമാനം ലക്ഷ്യസ്ഥാനത്തെത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ മിനിറ്റുകൾക്കുള്ളിൽ 24,000 അടി ഉയരത്തിൽ നിന്ന് 11,000 അടിയിലേക്ക് നിഗൂഢമായി താഴേക്ക് പതിക്കുകയായിരുന്നു. തുടർന്നാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. എച്ച്.സി-144, എച്ച്.സി-130 വിമാനങ്ങളും ഹെലികോപ്റ്ററുകളും സിന്റിനൽ ക്ലാസ് ഫാസ്റ്റ് റെസ്‌പോൺസ് കട്ടറുകളും ഉപയോഗിച്ച് 1,644 ചതുരശ്ര മൈൽ വിസ്തൃതിയിലാണ് നിലവിൽ കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തുന്നത്.

Share Email
LATEST excelnclexrn
More Articles
Top