ജീമോന്‍ റാന്നി ( പിആര്‍ഓ )
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തില്‍ 2026 ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16, 17 തീയതികളില്‍ (വെള്ളി, ശനി) വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.കണ്‍വെന്‍ഷന്‍ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.
ഹൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ (2411 5th St., Stafford, TX 77477) നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍ മുഖ്യ പ്രഭാഷകനായിരിക്കും.
സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള ഫാ. ഡേവിസ് ചിറമേല്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും Accident Care and Transport Service (ACTS)-ന്റെയും സ്ഥാപകനാണ്. വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം, ഡയാലിസിസ്, വൃക്കദാന ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിച്ചുവരുന്നു.
2009-ല്‍ അപരിചിതനായ ഒരാള്‍ക്ക് തന്റെ ഒരു വൃക്ക ദാനം ചെയ്തതിലൂടെയാണ് ഫാ. ഡേവിസ് ചിറമേല്‍ വൃക്കദാന ബോധവല്‍ക്കരണ രംഗത്ത് ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി സാമൂഹിക ക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ്, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മില്‍റ്റാ മാത്യു, ഗായകസംഘം കണ്‍വീനര്‍ ഡോ. അന്ന. കെ ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ജാതിമത ഭേദമെന്യേ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
Ecumenical Bible Convention in Houston on October 16 and 17: Fr. Davis Chiramel to be the keynote speaker.


















