ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി; സമാപനം ഒക്ടോബര്‍ 24 ന്

ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി; സമാപനം ഒക്ടോബര്‍ 24 ന്

ജീമോന്‍ റാന്നി – പി.ആര്‍.ഒ.

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി. ഒക്ടോബര്‍ 18 ഞായറാഴ്ച മുതല്‍ 24 ശനിയാഴ്ച വരെ നടക്കുന്ന പ്രാര്‍ത്ഥനാവാരത്തില്‍ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും നടക്കും.

”Building Bridges, Not Walls’ (മതിലുകളല്ല, പാലങ്ങളാണ് പണിയപ്പെടേണ്ടത്) എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാവാരത്തിന്റെ മുഖ്യപ്രമേയം. റോമര്‍ 15:5-7 വചനഭാഗത്തെ ആസ്പദമാക്കിയുള്ള ഈ പ്രമേയം ക്രൈസ്തവ ഐക്യത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു.

ഒക്ടോബര്‍ 18-ന് ഞായറാഴ്ച സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ നടന്ന പ്രാരംഭ പ്രാര്‍ത്ഥനാസംഗമത്തില്‍ ഇടവക വികാരി റവ. ഡോ. ജോബി മാത്യു അധ്യക്ഷത വഹിച്ചു. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ലൗകിക ജ്ഞാനവും ദൈവിക ജ്ഞാനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയില്‍ ഉറച്ചുനില്‍ക്കാനും വിശ്വാസികള്‍ക്ക് കഴിയണമെന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. ദൈവികജ്ഞാനം പ്രാപിച്ച് വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അച്ചന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ബാബു കൊച്ചുമ്മന്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മില്‍റ്റ മാത്യു നന്ദിയും അറിയിച്ചു. റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചന്‍) യുടെ സമാപന പ്രാര്‍ഥനക്കും ആശിര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രാര്‍ത്ഥനാസംഗമങ്ങള്‍ഒക്ടോബര്‍ 19, തിങ്കള്‍: സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ചര്‍ച്ച്. വചനശുശ്രൂഷ: റവ. സോനു വര്‍ഗീസ്.

ഒക്ടോബര്‍ 20, ചൊവ്വ: സെന്റ് തോമസ് സി.എസ്.ഐ. ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍. വചനശുശ്രൂഷ: റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ്.

ഒക്ടോബര്‍ 21, ബുധന്‍: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. വചനശുശ്രൂഷ: റവ. ഡോ. ജോസഫ് ജോണ്‍.

ഒക്ടോബര്‍ 22, വ്യാഴം: സെന്റ് ജെയിംസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. വചനശുശ്രൂഷ: റവ. ദീപു എബി ജോണ്‍.

ഒക്ടോബര്‍ 23, വെള്ളി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. വചനശുശ്രൂഷ: റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചന്‍).

ഒക്ടോബര്‍ 24, ശനി: സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ച്. വചനശുശ്രൂഷ: റവ. ഫാ. വര്‍ഗീസ് തോമസ്.

വിവിധ സഭകളിലെ വിശ്വാസികളെ ഒരുമിപ്പിച്ച് പ്രാര്‍ത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ക്രൈസ്തവ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ പ്രാര്‍ത്ഥനാവാരത്തിന്റെ ലക്ഷ്യം. വിവിധ സഭകള്‍ തമ്മിലുള്ള സ്‌നേഹവും സഹകരണവും പരസ്പര ധാരണയും വളര്‍ത്തുന്നതിനുള്ള ഈ ആത്മീയ കൂട്ടായ്മയില്‍ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജന്‍ ജോര്‍ജ് (സെക്രട്ടറി): 832-452-4195

രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍): 713-459-4704

എബി മാത്യു (കണ്‍വീനര്‍): 832-276-1055

മില്‍റ്റ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 832-744-9691

ജീമോന്‍ റാന്നി – പിആര്‍ഓ 832 873 0023

Ecumenical Prayer Week begins in Houston; concludes on October 24.

Share Email
LATEST excelnclexrn
Top