പി. സി. മാത്യു ഗാര്‍ലാന്‍ഡ്
ടെക്‌സസ്: നവംബര്‍ 3-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബര്‍ 19 തിങ്കളാഴ്ച ആരംഭിച്ച മുന്‍കൂര്‍ വോട്ടെടുപ്പില്‍ വിവിധ പ്രധാന കൗണ്ടികളില്‍ മികച്ച ജനപങ്കാളിത്തം റിപ്പോര്‍ട്ട് ചെയ്തു.
ഡാലസ്, ടാറന്റ്, കോളിന്‍ കൗണ്ടികളിലെ നിരവധി വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ട നിരകള്‍ രൂപപ്പെട്ടു. ചില കേന്ദ്രങ്ങളില്‍ 30 മുതല്‍ 45 മിനിറ്റിലധികം വരെ കാത്തിരിക്കേണ്ടിവന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹാരിസ് കൗണ്ടിയില്‍ വൈകിട്ട് ആറുമണിവരെയുള്ള പ്രാഥമിക കണക്കനുസരിച്ച് 1,04,201 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യദിന മുന്‍കൂര്‍ വോട്ടെടുപ്പിന്റെ മുന്‍ റെക്കോര്‍ഡ് ഇതോടെ മറികടന്നതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ബെക്‌സാര്‍ കൗണ്ടിയില്‍ രാവിലെ അവസാനിക്കുമ്പോഴേക്കും 12,500-ലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ആദ്യദിനത്തിലെ ജനപങ്കാളിത്തം ശ്രദ്ധേയമാണെങ്കിലും, ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് മേല്‍ക്കൈയുണ്ടെന്ന് വിലയിരുത്താനാവില്ല. പുറത്തുവരുന്ന കണക്കുകള്‍ വോട്ടുചെയ്തവരുടെ എണ്ണമാണ് വ്യക്തമാക്കുന്നത്; അവര്‍ ആര്‍ക്കാണ് വോട്ട് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. സംസ്ഥാനതലത്തിലുള്ള സ്ഥിരമായ വോട്ടെടുപ്പ് പ്രവണത വിലയിരുത്താനും കൂടുതല്‍ ദിവസങ്ങളിലെ കണക്കുകള്‍ ആവശ്യമാണ്.
മുന്‍കൂര്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 30 വരെ തുടരും. നവംബര്‍ 3 ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് ദിനം. ഡാളസ് കൗന്ടയുമായി സ്റ്റേറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും ഇതോടെ കൊടുത്തിരിക്കുന്നെത് സഹായകം ആകുമെന്ന് കരുതുന്നു. ഗാര്‍ലാന്‍ഡ് സിറ്റിയില്‍ മത്സരിച്ച മലയാളി എന്ന നിലയില്‍ ഏവരെയും ഒട്ടു ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്നു.
Energetic start to early voting in Texas; long lines in major counties.



















