Caritas hospital

റാഗിംഗിനിടെ വിദ്യാർത്ഥി മരിച്ച സംഭവം; കോടതിയിൽ പ്രതിയുടെ കുറ്റസമ്മതം, യുഎസ് കോളേജ് ഫ്രാറ്റേണിറ്റി നേതാവിന് രണ്ടു മാസം തടവുശിക്ഷ

റാഗിംഗിനിടെ വിദ്യാർത്ഥി മരിച്ച സംഭവം; കോടതിയിൽ പ്രതിയുടെ കുറ്റസമ്മതം, യുഎസ് കോളേജ് ഫ്രാറ്റേണിറ്റി നേതാവിന് രണ്ടു മാസം തടവുശിക്ഷ

അരിസോണ: നോർത്തേൺ അരിസോണ യൂണിവേഴ്സിറ്റിയിൽ റാഗിംഗിനിടെ ജൂനിയർ വിദ്യാർത്ഥി മദ്യപിച്ചു മരിച്ച സംഭവത്തിൽ കോളേജ് ഫ്രാറ്റേണിറ്റി മുൻ നേതാവിന് രണ്ട് മാസം തടവുശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ കാർട്ടർ എസ്ലിക്ക് എന്ന ഇരുപതുകാരനാണ് കൊക്കോണിനോ കൗണ്ടി സുപ്പീരിയർ കോടതി രണ്ടു മാസം തടവും മൂന്ന് വർഷത്തെ നിരീക്ഷണ ശിക്ഷയും വിധിച്ചത്. കഴിഞ്ഞ ജനുവരി 31-ന് നടന്ന റാഗിംഗ് ആചാരത്തിനിടയിൽ 18-കാരനായ കോളിൻ ഡാനിയൽ മാർട്ടിനെസ് എന്ന വിദ്യാർത്ഥിയാണ് ആൽക്കഹോൾ പോയിസണിംഗ് മൂലം മരിച്ചത്.

‘ഡെൽറ്റാ ടൗ ഡെൽറ്റ’ ഫ്രാറ്റേണിറ്റിയുടെ പ്ലെഡ്ജ് മാസ്റ്ററായിരുന്ന എസ്ലിക്കിന്റെ നേതൃത്വത്തിലാണ് നവാഗതരായ വിദ്യാർത്ഥികൾക്ക് കടുത്ത രീതിയിലുള്ള മദ്യപാന മത്സരങ്ങൾ സംഘടിപ്പിച്ചത്. ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് മാർട്ടിനെസിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

തന്റെ പ്രവൃത്തിയിൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ദുരന്തത്തിൽ അഗാധമായി ഖേദിക്കുന്നുവെന്നും എസ്ലിക്ക് കോടതിയിൽ പറഞ്ഞു. ശിക്ഷാ കാലാവധിക്ക് പുറമേ, റാഗിംഗിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി 305 ക്ലാസുകൾ എടുക്കാനും മദ്യവും മയക്കുമരുന്നും പൂർണ്ണമായി ഉപേക്ഷിക്കാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് സർവ്വകലാശാലയും ദേശീയ സംഘടനയും ഡെൽറ്റാ ടൗ ഡെൽറ്റയുടെ ക്യാമ്പസ് ശാഖ പൂർണ്ണമായും അടച്ചുപൂട്ടി.

Share Email
LATEST excelnclexrn
Top