Caritas hospital

വധശിക്ഷ നടപ്പാക്കല്‍ പരാജയപ്പെട്ടു: യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വധശിക്ഷ നടപ്പാക്കല്‍ പരാജയപ്പെട്ടു: യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ടെന്നസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നതിനിടെ നടപടി ക്രമങ്ങള്‍ പരാജയപ്പെടുകയും യുവതിവീണ്ടും ശ്വസിക്കുകയും ചെയ്തതിനു പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്റ്റ പൈക്കി എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചുത്. വധശിക്ഷയ്ക്കായി നല്‍കിയ മാരകമായ കുത്തിവയ്പ്പുകള്‍ക്ക് ശേഷവും പൈക്ക് ശ്വസിച്ചിരുന്നതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ”നിയമപരമായ വധശിക്ഷ നടപ്പാക്കുന്നതില്‍ ടെന്നസി സംസ്ഥാനം വീണ്ടും പരാജയപ്പെട്ടുവെന്നു പൈക്കിന്റെ അഭിഭാഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ടെന്നസിയിലെ റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂഷനില്‍ രാവിലെ 10 നായിരുന്നു വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. പെന്റോബാര്‍ബിറ്റല്‍ ഉള്‍പ്പെടെയുള്ള രണ്ട് കുത്തിവയ്പ്പുകളാണ് നല്‍കിയത്. എന്നാല്‍ നടപടിക്രമം പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന സാക്ഷികള്‍ പറഞ്ഞത്. വധശിക്ഷാ കേന്ദ്രത്തില്‍ നിന്ന് ആംബുലന്‍സ് പുറപ്പെടുന്നതും ലൈവ് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ അതില്‍ പൈക്കിനെ കൊണ്ടുപോയോ എന്ന് വ്യക്തമല്ല.

അമേരിക്കന്‍ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയതിന് മണിക്കൂറുകള്‍ക്കുശേഷമാണ് നടപടി ആരംഭിച്ചത്. ജസ്റ്റിസുമാരായ സോണിയ സോട്ടോമെയര്‍, എലീന കഗന്‍, കെതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവര്‍ വധശിക്ഷ തടയണമെന്ന നിലപാടിലായിരുന്നു. താഴ്ന്ന കോടതിയില്‍ പൈക്കിന്റെ കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് വധശിക്ഷ നടപ്പാക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കുന്നത് ശരിയല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ വിധിയോടെ വധശിക്ഷയ്ക്ക് വഴിയൊരുങ്ങുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ കുറ്റവാളികളോട് മരണശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പൈക്കിന്റെ കേസ് വഴിവെച്ചിട്ടുണ്ട്. 18-ാം വയസ്സിലാണ് പൈക്കും കാമുകനും ചേര്‍ന്ന് 19കാരിയായ കോളീന്‍ സ്ലെമ്മറെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. യുവാക്കള്‍ക്കായുള്ള തൊഴില്‍ പരിശീലന ക്യാമ്പിലായിരുന്നു സംഭവം. സ്ലെമ്മറിന്റെ മൃതദേഹത്തില്‍ പെന്റഗ്രാം അടയാളം കൊത്തിവെച്ച നിലയില്‍ കണ്ടെത്തിയതോടെ കേസ് ദേശീയ ശ്രദ്ധ നേടിയിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് പൈക്കിന്റെ പ്രായവും മാനസികാരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് ദയാഹര്‍ജി അനുവദിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ഇടപെടില്ലെന്ന് വ്യക്തമാക്കി.

Execution attempt fails: Woman admitted to hospital.

Share Email
Top