Caritas hospital

മലയാളസര്‍വകലാശാലയില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

മലയാളസര്‍വകലാശാലയില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

ജിജി ടോം, ഫൊക്കാന പി. ആര്‍. ഒ

തിരൂര്‍ : എന്‍ എസ് എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു.അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

2026 – 2028 ഫൊക്കാന ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ എടുത്ത പ്രധാന തീരുമാനം കേരള ഗവണ്‍മെന്റിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാനുമായി സഹകരിച്ച് കേരളത്തില്‍ വിവിധയിടങ്ങങ്ങളില്‍ ലഹരി വിരുദ്ധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് ഫൊക്കാന നേതൃത്വം നല്‍കുന്നു.മലയാള സര്‍വ്വകലാശാല സന്ദര്‍ശിക്കാന്‍ എത്തിയ സമയത്ത് ഇവിടെ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

മുന്‍ എക് സൈസ് ഓഫീസര്‍ ബി. ഹരികുമാര്‍ ക്ലാസ്സ് നയിച്ചു. എന്‍ എസ് എസ് പൂര്‍വ്വ അംഗങ്ങളുടെ സംഘടനയുടെ പേരും ലോഗോയും ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് , ഗവേഷകന്‍ ജിനുവിന് നല്‍കി പ്രകാശനം ചെയ്തു . മുഖം ബുക്‌സ് എഡിറ്റര്‍ അനില്‍ പെണ്ണൂക്കര ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ. കെ. ബാബുരാജന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. കെ ശുഭ സ്വാഗതവും സനിക സുനില്‍ നന്ദിയും പറഞ്ഞു

FOKANA President Philippose Philip inaugurated an anti-drug awareness program at Malayalam University.

Share Email
LATEST excelnclexrn
Top