സുവർണ്ണ ജൂബിലിയുടെ മാധുര്യം വിതറി ഹ്യൂസ്റ്റൺ സെൻ്റ്.മേരീസ് യാക്കോബായ ദേവാലയം

സുവർണ്ണ ജൂബിലിയുടെ മാധുര്യം വിതറി ഹ്യൂസ്റ്റൺ   സെൻ്റ്.മേരീസ് യാക്കോബായ ദേവാലയം
ജിൻസ് മാത്യു,റിവർസ്റ്റോൺ.

ഹ്യൂസ്റ്റൺ:മലങ്കര സുറിയാനി ഓർത്തഡോക്സ് പാരമ്പര്യത്തിൽ ആറ് പതിറ്റാണ്ടിലെയായി കുടിയെറ്റ കർമ്മ ഭൂമിയായ
നോർത്ത് അമേരിക്കയിൽ ധന്യയാത്ര നടത്തുന്ന നോർത്ത് അമേരിക്കൻ അതി ദദ്രാസനത്തിൻ്റെ സുപ്രധാന ദേവാലയമായ ഹ്യൂസ്റ്റൺ സെൻ്റ്.മേരീസ് യാക്കോബായ പള്ളി അൻപതാം വർഷത്തെ സുവർണ്ണ ജൂബിലിയുടെ ഒരുക്കത്തിലാണ്.
അരപതിറ്റാണ്ടായി ദൈവംഇടവകയ്ക്കു നൽകിയ അനുഗ്രഹങ്ങൾ,സന്തോഷങ്ങൾ ഇടവകയുമായും സമൂഹവുമായും പങ്ക് വെച്ച് കൊണ്ട് ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

ഒക്ടോബർ 24 ശനിയാഴ്ച്ച വൈകുന്നേരം സ്റ്റാഫോർഡ് സെൻ്റ്.തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ ഓഡിറ്റോറിയത്തിൽ ഫാമിലി നൈറ്റ് നടത്തുന്നു.
സാംസ്‌കാരിക,പാരമ്പര്യ കലാ പരിപാടികളുടെ ഒരു സമ്പൂർണ്ണ ഈവൻ്റാണ് സെൻ്റ്.മേരീസ് ഫാമിലി നൈറ്റ്.


ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 8 മുതൽ 10 വരെ ടെക്സസ് ട്രിനിറ്റിയിൽ ചർച്ച് ക്യാമ്പിങ്ങ് നടന്നു.
ഒക്‌ടോബർ 17 ന് റവ:ഫാദർ ജോൺ വിൽസൻ നയിച്ച ഫെയ്ത് ആൻഡ് ഫെലോഷിപ്പ് പള്ളിയിൽ നടന്നു.
ഒക്ടോബർ18 ന് വിശുദ്ധ കുർബാനാന്തരം ഫോർട്ട് ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ ഇടവക ജനങ്ങൾക്ക് ഏറെ പ്രയോജന പ്രദമായ സേഫ്‌റ്റി ക്ലാസ് എടുത്തു.


2026-2027 ജൂബിലി വർഷത്തിൽ അൻപതോളം സമൂഹത്തിന് പ്രയോജന പ്രദമായ കർമ്മ പരിപാടികൾ നടത്തുവാനാണ് ദൈവത്തിൽ ശരണപ്പെടുന്നത് എന്ന് ഇടവക വികാരി ഫാദർ.എൽദോ പോൾ,സെക്രട്ടറി ബോബി ജോർജ്,ട്രസ്റ്റി അലക്സ് തെക്കേതിൽ,ജൂബിലി കമ്മിറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top