ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രഥമ മലയാളീ പിക്കള്‍ ബോള്‍ ലീഗ് (MPL) ഡിസംബര്‍ 19 തിയതി മൗണ്ട് പ്രോസ്പെക്റ്റില്‍ ലോകോത്തര നിലവാരത്തില്‍ പുതുതായി ആരംഭിച്ചിരിക്കുന്നദി പിക്ലറില്‍ (The Picklr) വച്ച് നടക്കും. പ്രാദേശിക ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ തന്നേ ഏറ്റവും വലിയ ക്യാഷ് പ്രൈസ് $10000 ഉള്‍പ്പെടെ വിപുലമായ രീതിയില്‍ ആണ് ലീഗ് ഒരുങ്ങുന്നത്.
നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സ്‌പോര്‍ട്‌സ് ആണ് പിക്കള്‍ ബോള്‍, വിശേഷിച്ചും യുവജനങ്ങള്‍ക്കിടയില്‍. രജിസ്ട്രേഷന്‍ ആരംഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നേ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയതിന്റെ ആവേശത്തില്‍ ആണ് സംഘാടകര്‍. ഡബിള്‍സ് ഇനത്തില്‍ – ഒരു ക്യാറ്റഗറിയില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുന്നത്.
ഏതു എക്‌സ്പീരിയന്‍സ് ലെവലില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം, പ്രായ ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി CFC പ്രസിഡന്റ് സുദീപ് മാക്കീല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 847-757-5981 nampl.chicago@gmail.com
Inaugural Malayali Pickleball League in Chicago














