ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബ്,സിൻസിനാറ്റിയിലെ ഐഎംസി 2026-ൽ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബ്,സിൻസിനാറ്റിയിലെ ഐഎംസി 2026-ൽ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു


സിൻസിനാറ്റി, ഒഹായോ:

ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബ് (IAPC) സംഘടിപ്പിക്കുന്ന 11-മത് വാർഷിക ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് (IMC 2026) 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ ഡെൽറ്റാ ഹോട്ടൽസ് ബൈ മാരിയറ്റ് സിൻസിനാറ്റി ഷാരോൺവില്ലിൽ നടക്കും. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ, മാധ്യമ എക്സിക്യൂട്ടീവുകൾ, എഴുത്തുകാർ, സമുദായ നേതാക്കൾ എന്നിവരുടെ വിപുലമായ സംഗമത്തിനാണ് ഈ സമ്മേളനം സാക്ഷ്യം വഹിക്കുക. പത്രപ്രവർത്തനം, മാധ്യമ നവീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി), ധാർമ്മിക മാധ്യമപ്രവർത്തനം, പ്രവാസി സമൂഹ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായുള്ള പ്രധാന ആഗോള വേദിയായി ഈ കോൺഫറൻസ് മാറും.

പൊതുസേവനം, സാമൂഹിക നേതൃത്വം, സാഹിത്യം, ആരോഗ്യരംഗം, ജീവകാരുണ്യ പ്രവർത്തനം, വ്യവസായം, സാമൂഹിക മാറ്റങ്ങൾ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്ന പ്രശസ്തമായ ‘ഐഎപിസി അവാർഡ്സ് ഗാല’ (IAPC Awards Gala) ആയിരിക്കും ഐഎംസി 2026-ന്റെ പ്രധാന ആകർഷണം.

പ്രമുഖ വ്യക്തികളും നേതാക്കളും ഈ കോൺഫറൻസിൽ പങ്കെടുക്കും:

ഗ്രെഗ് ലാൻഡ്‌സ്മാൻ (യു.എസ്. കോൺഗ്രസ് അംഗം)

അഫ്താബ് പുരേവാൽ (സിൻസിനാറ്റി മേയർ)

നീരജ് അന്റാനി (മുൻ ഒഹായോ അസംബ്ലി അംഗം)

മാത്യു സാമുവൽ (അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ അന്വേഷണാത്മക പത്രപ്രവർത്തകൻ)

മീരാ നായർ (പ്രശസ്ത നടിയും മാധ്യമ പ്രവർത്തകയും)

ഇവരെക്കൂടാതെ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകർ, പ്രസാധകർ, എഡിറ്റർമാർ, മാധ്യമ രംഗത്തെ മറ്റ് പ്രൊഫഷണലുകൾ എന്നിവരും ഇതിൽ പങ്കുചേരും.

ഐഎംസി 2026 അവാർഡ് ജേതാക്കൾ

വിവിധ മേഖലകളിൽ ശാശ്വതമായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രതിഭാധനരായ വ്യക്തികളെ കോൺഫറൻസ് ആദരിക്കും. പുരസ്കാര ജേതാക്കൾ:

ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ (സമഗ്ര സംഭാവനാ പുരസ്കാരം)

ഡോ. മെഹർ മേധവരം

ഡോ. വി.കെ. രാജു

ശ്രീ. റോയ് രത്നവേൽ

ശ്രീ. മുത്തു മുതലിയാർ

ഡോ. ടി.എസ്. വിനീത് ഭട്ട്

ഡോ. സുഭാഷ് റസ്ദാൻ

വുമൺസ് എംപവർമെന്റ് & ലിറ്റററി എക്സലൻസ് അവാർഡ് (വനിതാ ശാക്തീകരണ – സാഹിത്യ പുരസ്കാരം)

ഡോ. സുനിത റെഡ്ഡി

കമ്മ്യൂണിറ്റി സർവീസ് അവാർഡുകൾ (സാമൂഹിക സേവന പുരസ്കാരം)

ഡോ. സുനിത പൊലെപ്പള്ളി

ജയ് ബേദി

പ്രമോദ് ജാവേരി

മോസ്റ്റ് ഇംപാക്ട്ഫുൾ ബുക്ക് ഓൺ സൗത്ത് ഏഷ്യൻസ് അവാർഡ്

ഡോ. മുബിൻ സയിദ്

കർമ്മശ്രേഷ്ഠ അവാർഡ്

സാജൻ വർഗീസ്

എക്സലൻസ് ഇൻ ലീഡർഷിപ്പ് അവാർഡ്

ഡോ. സുജീത് പുന്നം

നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ

പ്രതിനിധികളെ സിൻസിനാറ്റിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, മാധ്യമപ്രവർത്തനത്തിലെ മികവ് മുന്നോട്ട് കൊണ്ടുപോകുന്നതിനും മാധ്യമ പ്രവർത്തകർ തമ്മിലുള്ള ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺഫറൻസിന്റെ ദൗത്യത്തെ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബ് ചെയർമാൻ ഡോ. സതീഷ് കതുല എടുത്തുപറഞ്ഞു:

“അഭൂതപൂർവ്വമായ മാധ്യമ മാറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ അർത്ഥവത്തായ സംഭാഷണങ്ങൾ, പ്രൊഫഷണൽ സഹകരണം, ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെയും ചിന്തകരെയും സമുദായ നിർമ്മാതാക്കളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഐഎംസി 2026 പ്രതിഫലിപ്പിക്കുന്നത്.”

തങ്ങളുടെ ഔദ്യോഗിക വിജയങ്ങൾക്കുമപ്പുറം സേവനം വ്യാപിപ്പിച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐഎപിസി പ്രസിഡന്റ് മീന ചിറ്റിലപ്പള്ളി സംസാരിച്ചു:

നേതൃത്വം, സേവനം, നവീകരണം, സാമൂഹിക പങ്കാളിത്തം എന്നിവയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഞങ്ങളുടെ അവാർഡ് ജേതാക്കൾ. അവരുടെ നേട്ടങ്ങൾ വരുംതലമുറകൾക്ക് പ്രചോദനമേകുന്നതിനൊപ്പം, സമർപ്പണബോധമുള്ള വ്യക്തികൾക്ക് സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ക്രിയാത്മകമായ സ്വാധീനത്തെ അടിവരയിട്ടു കാട്ടുകയും ചെയ്യുന്നു.”

ഒക്ടോബർ 16, 17 തീയതികളിൽ നടക്കുന്ന ഐഎംസി 2026 അവാർഡ്സ് ഗാല, വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി മാറും. സമഗ്ര സംഭാവന, സാമൂഹിക സേവനം, ആരോഗ്യരംഗത്തെ നവീകരണം, ജീവകാരുണ്യം, സാഹിത്യം, വ്യവസായ നേതൃത്വം, പൊതുസേവനം എന്നിവയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കളെ ഈ വേദിയിൽ ആദരിക്കും. സമൂഹത്തിന് അസാധാരണമായ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനൊപ്പം പത്രപ്രവർത്തന രംഗത്തെ മികവ് ഉയർത്തിപ്പിടിക്കാനുള്ള ഐഎപിസിയുടെ ദൗത്യത്തെ ഈ പരിപാടി കൂടുതൽ ശക്തിപ്പെടുത്തും.

മീഡിയ കോൺടാക്റ്റ്:

ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബ് (IAPC)

വെബ്‌സൈറ്റ്: https://indoamericanpressclub.com

Share Email
Top