പി പി ചെറിയാന്
ഹൂസ്റ്റണ് : ഇന്റര്സെസ്സറി പ്രാര്ത്ഥനാ ലൈനിന്റെ (IPL) 649-ാമത് അന്താരാഷ്ട്ര പ്രാര്ത്ഥനാ യോഗം 2026 ഒക്ടോബര് 20 ചൊവ്വാഴ്ച നടക്കും. അമേരിക്കന് സമയം രാത്രി 9:00 (EST) / 8:00 (CST) / 6:00 (PST) നാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
തിരുവല്ല മാര്ത്തോമ്മാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുന് മേധാവിയും കേരള സ്റ്റേറ്റ് സിവില് സര്വ്വീസ് അക്കാദമി പ്രൊഫസറുമായ ഡോ. ജോര്ജ്ജ് മാത്യു (തിരുവല്ല) യോഗത്തില് മുഖ്യാതിഥിയായി പങ്കെടുക്കും.
ഇസ്രായേല്-ഗാസ, മിഡില് ഈസ്റ്റ്, ഉക്രെയ്ന്-റഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് തുടരുന്ന യുദ്ധങ്ങള്ക്കും സംഘര്ഷങ്ങള്ക്കും ശമനമുണ്ടാകാനും, ലോകസമാധാനത്തിനായുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയും യോഗത്തില് ഉണ്ടായിരിക്കും.
യോഗത്തില് പങ്കെടുക്കുവാന് താല്പര്യപെടുന്നവര്
ഫോണ് നമ്പര്: 1-712-770-4821,ആക്സസ് കോഡ്: 530464#
മൊബൈല് ഫോണ് ഉപയോക്താക്കള്ക്ക്:
ആദ്യം ബാക്കപ്പ് നമ്പറായ 1-716-293-9722 ലേക്ക് കോള് ചെയ്ത ശേഷം 1-712-770-4821 ഡയല് ചെയ്ത് ആക്സസ് കോഡ് 530464# നല്കുക.
ഏവരും കുടുംബസമേതം പ്രാര്ത്ഥനയില് പങ്കുചേരണമെന്ന് സംഘാടകര് അഭ്യര്ത്ഥിച്ചു.
കൂടുതല് വിവരങ്ങള്ക്കു
ടി എ മാത്യു,ഹൂസ്റ്റണ്
ഫോണ്: 832-771-2504 ;
സി. വി. സാമുവല്,ഡെട്രോയിറ്റ്, മിഷിഗണ്
ഫോണ്: 586-216-0602
IPL Prayer Meeting on October 20: Prof. Dr. George Mathew as Chief Guest



















