ടെ്ഹറാന്‍: ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര പൊതുസഭാ (ഡചഏഅ) സമ്മേളനത്തില്‍ പങ്കെടുത്ത ഇറാന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കിയെന്ന വാദം തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറാഖ്ചി. ഇറാന്‍ പ്രതിനിധി സംഘത്തിലെ ഒരാള്‍ നേരത്തെ മടങ്ങിയതൊഴിച്ചാല്‍ മറ്റെല്ലാ നയതന്ത്രജ്ഞരും നിശ്ചയിച്ച സമയക്രമമനുസരിച്ച് യുഎന്‍ പൊതുസഭയില്‍ പങ്കെടുത്ത ശേഷം മടങ്ങിയതായി അറാഖ്ചി ഞായറാഴ്ച എക്‌സില്‍ കുറിച്ചു.
അതേസമയം, ഇറാന്‍ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങളെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്ത് നിന്ന് പുറത്താക്കിയതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടും അവര്‍ ന്യൂയോര്‍ക്കില്‍ തുടരുകയായിരുന്നുവെന്നും തുടര്‍ന്ന് അവരെ യുഎസില്‍ നിന്ന് പുറത്താക്കിയെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ അവകാശവാദം. യുഎന്‍ പൊതുസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും രണ്ട് ഇറാന്‍ നയതന്ത്രജ്ഞര്‍ ന്യൂയോര്‍ക്കില്‍ തുടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രാജ്യം വിടാനുള്ള നിര്‍ദേശം രണ്ട് ഇറാന്‍ നയതന്ത്രജ്ഞര്‍ പാലിച്ചില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ആക്‌സിയോസും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ യുഎസ് വാദത്തെ രൂക്ഷമായി വിമര്‍ശിച്ച അറാഖ്ചി, ഈ പ്രസ്താവനയില്‍ നിരാശയും പരാജയവും പ്രകടമാണെന്നു പരിഹസിച്ചു. യുഎന്‍ ആസ്ഥാനരാജ്യം എന്ന നിലയില്‍ യുഎസിനുള്ള ബാധ്യതകളുമായി ഈ നടപടി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ നയതന്ത്രജ്ഞരെ പുറത്താക്കല്‍ നടപടിയില്‍ അഭിമാനം കൊള്ളുന്നത് ഏതൊരു നയതന്ത്ര സംഘത്തിന്റെയും തലവന് യോജിച്ചതല്ലെന്നും അറാഖ്ചി പ്രതികരിച്ചു.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും തമ്മില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പലതവണ തടസ്സപ്പെട്ട സാഹചര്യത്തിലാണ് പുതിയ തര്‍ക്കം. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച ഏഴ് വ്യവസ്ഥകളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ തള്ളിയിരുന്നു. യുദ്ധത്തിനിടെ തന്ത്രപ്രധാനമായ ഹോര്‍മൂസ് ജലപാത കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നത്. അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്ന് അറാഖ്ചി യുഎസിനോട് വ്യക്തമാക്കി. ശത്രുക്കള്‍ വീണ്ടും സൈനിക ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ മുന്‍പത്തേക്കാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങളിലൂടെയല്ല, നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ ചര്‍ച്ചകളിലൂടെയാണ് സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ കഴിയുകയെന്നും അറാഖ്ചി കൂട്ടിച്ചേര്‍ത്തു.
Iran rejects US claim that Iranian diplomats were expelled from the UN General Assembly session.
















