മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ (ഡിസ്ട്രിക്ട് 2-X1) മുപ്പതാം വാര്‍ഷിക ആഘോഷവും കുടുംബസംഗമവും പ്രൗഢ ഗംഭീരമായി നടന്നു. ടെക്‌സസിലെ ഫ്‌ലവര്‍ മൗണ്ടിലുള്ള ട്വിന്‍ കോവ്‌സ് പാര്‍ക്കില്‍ നടന്ന ആഘോഷപരിപാടിയില്‍ ചാര്‍ട്ടര്‍ അംഗങ്ങളും മുതിര്‍ന്ന അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ലയണ്‍ ഉമ ഹരിദാസ് ആലപിച്ച അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാനങ്ങളോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ക്ലബ്ബ് നടത്തിവരുന്ന ജീവകാരുണ്യ സാമൂഹിക സേവനങ്ങളെക്കുറിച്ച് പ്രസിഡന്റ് ലയണ്‍ ജിജോ പേരേപ്പാടന്‍ അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മിച്ചു. 51 ലയണ്‍ കുടുംബങ്ങളുടെ കരുത്തുമായാണ് ക്ലബ്ബ് മുപ്പതാം വാര്‍ഷികത്തിലേക്ക് എത്തുന്നതെന്നും, സ്ഥാപക അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സേവനമാണ് ക്ലബ്ബിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗാരി വൈന്‍യാര്‍ഡ് ക്ലബ്ബിന്റെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ നിയ മക്കേ ലയണ്‍സ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് സന്ദേശം നല്‍കി.

ചാര്‍ട്ടര്‍ അംഗങ്ങള്‍ക്ക് ആദരം:- ക്ലബ്ബിന്റെ സ്ഥാപക ലക്ഷ്യമായ ‘We Serve’ (ഞങ്ങള്‍ സേവിക്കുന്നു) എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കഴിഞ്ഞ 30 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന 12 ചാര്‍ട്ടര്‍ അംഗങ്ങളെ പ്രശസ്തിപത്രം നല്‍കി ആദരിച്ചു. ലയണ്‍ കോശി പണിക്കര്‍, ലയണ്‍ വിക്ടര്‍ എബ്രഹാം, ലയണ്‍ റോയ് ചിറയില്‍, ലയണ്‍ ജോണ്‍ എം. ജോസഫ് (എം.ഡി.), ലയണ്‍ എ.പി. ഹരിദാസ്, ലയണ്‍ ഡോ. അബ്ദുള്‍ റഷീദ് (പി.എച്ച്.ഡി.), ലയണ്‍ പീറ്റര്‍ ബി. നെറ്റോ, ലയണ്‍ തോമസ് വര്‍ഗീസ് (എം.ഡി.), ലയണ്‍ ജോര്‍ജ് അഗസ്റ്റിന്‍, ലയണ്‍ രാമചന്ദ്രന്‍ നായര്‍, ലയണ്‍ എ.വി. തോമസ്, ലയണ്‍ രാജീവ് ജോസഫ് (എം.ഡി.) എന്നിവരാണ് ആദരിക്കപ്പെട്ട ചാര്‍ട്ടര്‍ അംഗങ്ങള്‍. 25 വര്‍ഷത്തെ അംഗത്വവും സേവനവും പൂര്‍ത്തിയാക്കിയ ലയണ്‍ ജോണ്‍ ജോയിക്കും ചടങ്ങില്‍ പ്രത്യേക ആദരം നല്‍കി.
ക്ലബ് പ്രസിഡന്റ് ലയണ്‍ ജിജോ പേരേപ്പാടന്‍, സെക്രട്ടറി ലയണ്‍ കിഷോര്‍ ബുദ്ധെ, ട്രഷറര്‍ ലയണ്‍ സോം തോമസ്, റീജിയണല്‍ ചെയര്‍ ലയണ്‍ ജോര്‍ജ് ജോസഫ്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. ലയണ്‍ ജീനാ പോള്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. ലയണ്‍ രാജു കാട്ടടിയും ലയണ്‍ ജീവ കാട്ടടിയും സംഘടിപ്പിച്ച വിവിധ വിനോദ പരിപാടികളും സംഗീതവിരുന്നും വിഭവസമൃദ്ധമായ പോട്ട്‌ലക്ക് അത്താഴവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
‘ചാരിറ്റി നൈറ്റ് 2026’ ഒക്ടോബര്‍ 10-ന് നടക്കും: ക്ലബ്ബിന്റെ അടുത്ത പ്രധാന ജീവകാരുണ്യ സംരംഭമായ ‘ചാരിറ്റി നൈറ്റ് 2026’ ഒക്ടോബര്‍ 10-ന് നടക്കും. ജോര്‍ജ് അഗസ്റ്റിന്‍ ചെയര്‍മാനായുള്ള ഈ ഫണ്ട് റെയ്‌സിംഗ് പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ക്ലബ് ബ്രാഞ്ച്, ലിയോ ക്ലബ് സേവന പദ്ധതികള്‍, ‘Stop the First’ ഹൃദയാഘാത ബോധവല്‍ക്കരണ സംരംഭം, പ്രൈമറി കെയര്‍ ക്ലിനിക് ഓഫ് ടെക്‌സസ് തുടങ്ങിയ പ്രോജക്ടുകള്‍ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലയണ്‍ ജിജോ പേരേപ്പാടന്‍ (പ്രസിഡന്റ്), ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ്. ഫോണ്‍ – 857-500-2325
Irving DFW Indian Lions Club Celebrates 30th Anniversary; Charter Members Honored


















