വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി അഞ്ചു ദിവസം മാത്രം; കാറ്റി സക്കറിയ പടിയിറങ്ങുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി അഞ്ചു ദിവസം മാത്രം; കാറ്റി സക്കറിയ പടിയിറങ്ങുന്നു

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയ സ്ഥാനത്തുനിന്ന് മാറുന്നതായി റിപ്പോര്‍ട്ട്. ഭരണകൂടത്തില്‍ മറ്റൊരു ചുമതലയിലേക്ക് മാറാനാണ് തീരുമാനമെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയാണ് സക്കറിയ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റത്. അതേസമയം, സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ പുനരാലോചിക്കാന്‍ ട്രംപ് സക്കറിയയോട് ആവശ്യപ്പെട്ടതായി ദ ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

സക്കറിയയുടെ പുതിയ ചുമതല സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് പ്രസ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തില്‍ പുനരാലോചിക്കാന്‍ സക്കറിയയോട് പറഞ്ഞതായി വ്യക്തമാക്കി. ”സത്യസന്ധമായി പറയട്ടെ, ഞാന്‍ നിങ്ങളുടെ സ്ഥാനത്തായിരുന്നെങ്കില്‍ പുനരാലോചിക്കുമായിരുന്നുവെന്നും വിങ്ങള്‍ ആലോചിച്ചുനോക്കണമെന്നും എന്റെ അഭിപ്രായത്തില്‍ പുനരാലോചിക്കുന്നതാണ് നല്ലത്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സക്കറിയയുടെ ആദ്യ വാര്‍ത്താസമ്മേളനവും വിദ്യാഭ്യാസ യോഗ്യതകളും നിയമപരമായ പശ്ചാത്തലവും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്ത് അഭിഭാഷക ലൈസന്‍സ് നേടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് സ്വതന്ത്ര മാധ്യമസ്ഥാപനമായ പോപ്പുലര്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട നിയമമേഖലയില്‍ ആവശ്യമായ യോഗ്യതകളോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സക്കറിയയുടെ വിശദീകരണം.

സക്കറിയയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ പ്രകാരം, 2007ല്‍ പെപ്പര്‍ഡൈന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദവും 2011ല്‍ പെപ്പര്‍ഡൈന്‍ കാരുസോ സ്‌കൂള്‍ ഓഫ് ലോയില്‍നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പില്‍ സീനിയര്‍ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസറായും ഈ വര്‍ഷം ആദ്യം യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പില്‍ രണ്ടു മാസത്തോളം പബ്ലിക് അഫയേഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം, സക്കറിയയോട് മാധ്യമങ്ങള്‍ അന്യായമായാണ് പെരുമാറുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഈ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ തുടരേണ്ടതില്ലെന്ന് താന്‍ അവരോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ”ഇത് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ട്രംപിന്റെ ലോകത്തേക്ക് സ്വാഗതം,” എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സക്കറിയ സ്ഥാനമൊഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും, പുറത്താക്കലാണോ ഭരണകൂടത്തിലെ മറ്റൊരു പദവിയിലേക്കുള്ള മാറ്റമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.

Just five days as White House Press Secretary; Karine Jean-Pierre steps down.

Share Email
LATEST excelnclexrn
Top