രാജു തരകന്‍
ഡാളസ് : കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മസ്‌ക്യൂറ്റ് ഷാരോണ്‍ ഫെലോഷിപ്പ് സഭാ ആഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ റവ.ജോര്‍ജ്ജ് മാത്യൂ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജെയിംസ് ഇമ്മാനുവേല്‍ ആശംസാ സന്ദേശം നല്‍കി. ‘എഴുത്ത് തലമുറകളിലൂടെ’ എന്നതായിരുന്നു സെമിനാറിലെ മുഖ്യ വിഷയം.റവ. കോശിവൈദ്യന്റെ പ്രാര്‍ത്ഥനയോടു കൂടി തുടക്കംക്കുറിച്ച സമ്മേളനത്തില്‍ ഷാജി വിളയില്‍, ഷാരോന്‍ മാത്യു, സിസ്റ്റര്‍ പ്രിന്‍സി മാത്യൂ തുടങ്ങിയവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു .
ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മണിയാറ്റ് അദ്ധ്യഷ പ്രസംഗത്തില്‍ എഴുത്തിന്റ ലക്ഷ്യവും വിവിധ ഘടനകളും വിശദീകരിച്ചു പ്രസംഗിച്ചു. പട്ടണത്തിലെ വിവിധ സഭകളില്‍ നിന്നു കടന്നുവന്ന സഭാശുശ്രൂഷകര്‍, സഭാ ലീഡേഴ്സ് , വിശ്വാസികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സ്വാഗതം ചെയ്തു ചാപ്റ്റര്‍ സെക്രട്രറി എസ്. പി. ജെയിംസ് പ്രസംഗിച്ചു. രാജു തരകന്‍ (ട്രഷറര്‍) കൃതജ്ഞത പ്രകാശിപ്പിച്ചു.
റവ. മാത്യൂ വര്‍ഗീസ്, റവ.വിയപുരം ജോര്‍ജ്ജുകുട്ടി തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. വെസ്ലി മാത്യു (മീഡിയ), സാം മാത്യു പബ്ലിസിറ്റി എന്നി നിലകളില്‍ ഭരണ സമിതി യോടൊപ്പം വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. എഴുത്ത് ഒരു കാലഘട്ടത്തിന്റെ ചരിത്രമായ് വരും തലമുറകളിലേക്ക് പകരെപ്പെടണമെന്ന ആഹ്വാനത്തോടെയാണ് ഈ സമ്മേളനം സമാപിച്ചത്.
ചാപ്റ്ററുമായ് ബന്ധപ്പെടുവാന്‍:
ഷാജി മണിയാറ്റ് ( പ്രസിഡന്റ് ) 214 929 4310
എസ്.പി.ജെയിംസ് (സെക്രട്രറി) 214 334 6962
രാജു തരകന്‍ ( ട്രെഷറര്‍) 469 274 2926
Kerala Pentecostal Writers’ Forum Seminar Concludes Successfully
















