ഡാളസ് :കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ 1 ഞായറാഴ്ച വൈകിട്ട് 3.30 മുതല്‍ 6.30 വരെ ഗാര്‍ലാന്റിലുള്ള കിയ പാര്‍ട്ടിഹാളില്‍ വെച്ച് നടക്കും. 1956 നവംബര്‍ 1 ന് മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്. ഈ ദിനം കേരളത്തിനകത്തും പുറത്തും സര്‍ക്കാരും മലയാളി സംഘടനകളും കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കേരള ലിറ്റററി സൊസൈറ്റിയുടെ ആരംഭകാലം മുതല്‍ ഈ ദിനം സമുചിതമായി ആഘോഷിച്ചുവരുന്നു.
പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ സണ്ണിവേല്‍ മേയര്‍ സജി ജോര്‍ജ്ജ് മുഖ്യസന്ദേശം നല്‍കും. സാമുവേല്‍ യോഹന്നാന്‍ (ലാന പ്രസിഡന്റ്) ഷിജു എബ്രഹാം (കേരള അസോസിയേഷന്‍ പ്രസിഡന്റ്), സണ്ണി മാളിയേക്കല്‍, ജോസ് ഓച്ചാലില്‍, ജോസന്‍ ജോര്‍ജ്ജ്, സി. വി. ജോര്‍ജ്ജ്, സിജു. വി. ജോര്‍ജ്ജ്, ഷാജു ജോണ്‍, ഹരിദാസ് തങ്കപ്പന്‍, ഫ്രാന്‍സിസ് തോട്ടത്തില്‍, ഷെല്ലി തോമസ്, സാറ ചെറിയാന്‍, റോസമ്മ ജോര്‍ജ്ജ്, മീനു എലിസബത്ത് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.
പി. പി. ചെറിയാന്‍ (വൈസ് പ്രസിഡന്റ്) സ്വാഗതവും ബാജി ഓടംവേലി (സെക്രട്ടറി) കൃതജ്ഞതയും അറിയിക്കും.’കേരളത്തെ അറിയാം’ എന്ന പ്രത്യേക കേരളപ്പിറവി ക്വിസ്സ് പ്രോഗ്രാമിന് എഴുത്തുകാരി ദിവ്യ മേനോന്‍ അവതാരകയായിരിക്കും. ഡാലസ് മെലഡീസ് അംഗങ്ങള്‍ പാട്ടുകള്‍ക്കും സംഘഗാനത്തിനും നേതൃത്വം നല്‍കും. മലയാളി മങ്ക, കേരള ശ്രീമാന്‍ മത്സരവും ഉണ്ടായിരിക്കുന്നതാണ്. കേരള ലിറ്റററി സൊസൈറ്റിയും അതിന്റെ അംഗങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങളുടെ പ്രദര്‍ശനവും നടക്കും.
ഡാളസിലുള്ള എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടേയും സംഘടനയാണിത്. ഈ പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനുമായി സെക്രട്ടറി ബാജി ഓടംവേലിയുമായി +1 915 613 6566 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Kerala Piravi Celebration in Dallas



















