കുട്ടികളുടെ ആത്മവിശ്വാസവും പ്രസംഗശേഷിയും വളര്‍ത്താന്‍ കെ.എച്ച്.എന്‍.എയുടെ ‘യുവവാണി’; ഒക്ടോബര്‍ 10ന് തുടക്കം

കുട്ടികളുടെ ആത്മവിശ്വാസവും പ്രസംഗശേഷിയും വളര്‍ത്താന്‍ കെ.എച്ച്.എന്‍.എയുടെ ‘യുവവാണി’; ഒക്ടോബര്‍ 10ന് തുടക്കം
Share Email

(കെ.എച്ച്.എന്‍.എ ന്യൂസ് ഡെസ്‌ക്)

നോര്‍ത്ത് അമേരിക്കയിലെ മലയാളി കുട്ടികളുടെയും യുവതലമുറയുടെയും പ്രസംഗശേഷി, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘യുവവാണി – Voice of the Next Generation’ പരിപാടിക്ക് ഒക്ടോബര്‍ 10 ശനിയാഴ്ച തുടക്കമാകും.

പബ്ലിക് സ്പീക്കിംഗ്, ഡിബേറ്റ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ പരിശീലന പരിപാടി മൂന്നാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും ഈസ്റ്റേണ്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 3 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക.

കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പൊതുവേദികളില്‍ സംസാരിക്കാനും സ്വന്തം ആശയങ്ങള്‍ വ്യക്തമായും ഫലപ്രദമായും അവതരിപ്പിക്കാനും വിമര്‍ശനാത്മകമായി ചിന്തിക്കാനും ആരോഗ്യകരമായ സംവാദങ്ങളില്‍ പങ്കെടുക്കാനും അവസരമൊരുക്കുകയാണ് യുവവാണിയുടെ പ്രധാന ലക്ഷ്യം. സ്‌കൂള്‍, കോളജ് പഠനകാലത്തും തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തിലും പ്രയോജനപ്പെടുന്ന ആശയവിനിമയശേഷിയും നേതൃത്വഗുണങ്ങളും വളര്‍ത്തുന്നതിനൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിനും ഈ പരിശീലനം സഹായകരമാകും.

കെ.എച്ച്.എന്‍.എ സൗത്ത് ഈസ്റ്റ് യൂത്ത് ആന്‍ഡ് യുവ ലീഡര്‍ സന നായരാണ് പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. AP4WOMEN – A Platform to Practice Confidence സ്ഥാപക നീതു ഗോപാല്‍, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി റിഖില്‍ രഞ്ജിത്ത് എന്നിവര്‍ പരിശീലകരായി പ്രവര്‍ത്തിക്കും.

പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും അവസരങ്ങളും നല്‍കുന്നതിനൊപ്പം സ്വന്തം അഭിപ്രായങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനും സമൂഹത്തില്‍ നേതൃത്വപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പ്രാപ്തരാക്കേണ്ടത് ഏറെ പ്രധാനമാണെന്ന് കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും അവ വളര്‍ത്തിയെടുക്കാനും സഹായിക്കുന്ന യുവവാണി പോലുള്ള സംരംഭങ്ങള്‍ കെ.എച്ച്.എന്‍.എയുടെ യുവജനശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ തലമുറയുടെ ശബ്ദത്തിന് കരുത്തും അവരുടെ ആശയങ്ങള്‍ക്ക് വേദിയുമൊരുക്കുന്ന യുവവാണി, കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാനുള്ള മികച്ച അവസരമാണെന്ന് സൗത്ത് ഈസ്റ്റ് റീജിയന്‍ ആര്‍.വി.പി. ഷാജീവ് പദ്മനിവാസ് പറഞ്ഞു. കുട്ടികള്‍ക്ക് ഭയമോ മടിയോ കൂടാതെ സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും പരസ്പരം പഠിക്കാനും കഴിയുന്ന സൗഹൃദപരമായ അന്തരീക്ഷമാണ് പരിപാടിയിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവവാണിയുടെ പ്രയോജനം പരമാവധി കുട്ടികളിലേക്ക് എത്തിക്കുന്നതിന് രക്ഷിതാക്കളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് നേതൃത്വവും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://namaha.org/?page_id=4281 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഒക്ടോബര്‍ 10 ശനിയാഴ്ച ആരംഭിക്കുന്ന ക്ലാസുകള്‍ എല്ലാ ശനിയാഴ്ചയും ഈസ്റ്റേണ്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ Zoom വഴിയാണ് നടക്കുക.

Zoom Meeting:
https://us06web.zoom.us/j/89050620039?pwd=N31pf9Un6fSCjIFIHaa1J1cMsBYEAa.1

Meeting ID: 890 5062 0039
Passcode: 2027

KHNA’s ‘Yuva Vani’ to boost children’s self-confidence and public speaking skills; launches on October 10.

Share Email
LATEST excelnclexrn
Top