ഫിലാഡല്‍ഫിയ: കോതമംഗലം മാര്‍ അത്തനേഷ്യസ് ആര്‍ട്‌സ് &മാു; സയന്‍സ് കോളേജ് അലുംനി യു. എസ്.എ. യുടെപൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബ സംഗമം ഫിലാഡല്‍ഫിയയില്‍നവംബര്‍13മുതല്‍ 15വരെ നടത്തുന്നു. മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന്‌വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെസഹപാടികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങള്‍പങ്കിടുന്നതിനും ലഭിക്കുന്ന അസുലഭ സന്ദര്ഭമായിരിക്കും ഈ സംഗമം.മാര്‍ അത്തനേഷ്യസ് ആര്‍ട്‌സ് &മാു; സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, നിലവില്‍
മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറിയുമായ ഡോ. വിന്നിവര്‍ഗീസ്, കോളേജിന്റെ പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍എന്നിവര്‍ മുഖ്യഅതിഥികളായി കുടുംബ സമേതം ഈ അപൂര്‍വ സംഗമത്തില്‍ പങ്കെടുക്കുന്നു.
പെന്‍സില്‍വാനിയയില്‍ ഫിലാഡല്‍ഫിയയിലെ ഫോര്‍ പോയ്ന്റ്‌സ് ബൈ ഷെറാട്ടണ്‍ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റില്‍നടക്കുന്ന ഈ കുടുംബസംഗമത്തെ ഒരാഘോഷമായിമാറ്റുവാന്‍ വിവിധ പദ്ധതികളും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.ഫിലാഡെല്‍ഫിയയുടെ പരിസര പ്രദേശങ്ങളില്‍ പ്രകൃതിരമണീയമായ ശരത്കാലനിറപകര്‍ച്ചയുടെ മനം കവരുന്ന കാഴ്ച്കള്‍ ഈ സംഗമത്തെ ധന്യമാക്കും..
ഈ മഹത്തായ പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമത്തിലേക്ക് ഏവരെയുംഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. എല്ലാ താമസസൗകര്യങ്ങളോടും കൂടിയ ഹോട്ടലില്‍ ഏതാനും മുറികള്‍ അവശേഷിക്കുന്നതായിപ്രസിഡന്റ് സാബു സ്‌കറിയ, സെക്രട്ടറി ജോബി മാത്യു, ട്രഷറര്‍ ജോര്‍ജ്ജ് മാലിയില്‍എന്നിവര്‍ അറിയിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍തന്നെ താഴെ പറയുന്നഭാരവാഹികളുമായി ബന്ധപ്പെടുക.
Venue: Four Points by Sheraton Philadelphia Northeast, 9461 Roosevelt Boulevard, Philadelphia
Date: November 13 – 15
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:
സാബു സ്‌കറിയ (പ്രസിഡന്റ്) (267) 980-7923
ജോബി മാത്യു (സെക്രട്ടറി ) (301) 624-9539
ജോര്‍ജ്ജ് മാലിയില്‍ (ട്രഷറര്‍ )(954) 655-4500
വാര്‍ത്ത: വര്‍ഗീസ് പോത്താനിക്കാട്
Kothamangalam Mar Athanasius College Alumni Family Gathering in Philadelphia from November 13 to 15.
















