എ.സി.ജോര്ജ്
ഹൂസ്റ്റന് : കേരള നര്മ്മവേദി യുഎസ്എ ഒക്ടോബര് 10, വൈകുന്നേരം ,മിസോറി സിറ്റിയിലുള്ള അപ്നാ ബസാര് ഹാളില് ചിരിയോ ചിരിപൊട്ടിച്ചിരി എന്ന പേരില് സംഘടിപ്പിച്ച ചിരി അരങ്ങ് യാതൊരുതരത്തിലുള്ള ഔപചാരിതകളോ, പ്രോട്ടോക്കോളുകളോ ഇല്ലാതെ വെറുംനര്മ്മത്തില് മാത്രം ചാലിച്ചെടുത്ത ഒരു ജനകീയ പരിപാടിയായിപെയ്തിറങ്ങി. തുടക്കം മുതല് യാതൊരു ഗ്യാപ്പും ഇല്ലാതെബഹുഭൂരിപക്ഷം സദസ്യരും ഓരോരുത്തരായി വേദിയില് വന്നു സ്വന്തംജീവിതാ നുഭവങ്ങളും അമളികളും തമാശരൂപെണ പറഞ്ഞു.


സന്നിഹിതരായ ചില ദമ്പതികള് പരസ്പരം ഞോണ്ടിയും ട്രോള്ചെയ്തും സംസാരിച്ചപ്പോള് അതൊരു മധുര നൊമ്പരക്കാറ്റായിവീശിയടിച്ചു. അനേകം ചിരി അരങ്ങുകള് അവതരിപ്പിച്ചിട്ടുള്ള, ഫ്ലോറിഡയില് നിന്നെത്തിയ പ്രശസ്ത എഴുത്തുകാരന് രാജു മൈലപ്രയുടെ നര്മ്മത്തില് പൊതിഞ്ഞ വാക്കുകളും വാചകങ്ങളുംഏവര്ക്കും ചിരിക്കാനും ചിന്തിക്കാനും അവസരം നല്കി. സദസ്സില് നിന്ന്ഓരോരുത്തരായി എഴുന്നേറ്റു വന്നു വാക്കുകളും വാചകങ്ങളുംആംഗ്യങ്ങളും കൊണ്ട് ചിരിയുടെ മാല പടക്കത്തിനു തന്നെ തീ കൊളുത്തിഎന്ന് പറയാം. ചിരിക്കാന് മടി കാണിക്കുന്ന ഏതു മലയാളിയെയുംഅക്ഷരാര്ത്ഥത്തില് കിറിക്കറ്റു കുത്തിപോലും ചിരിപ്പിച്ചു എന്ന് ചിലര്അവിടെ അഭിപ്രായപ്പെടുകയുണ്ടായി.
പൊതുവേ ഗൗരവക്കാരായ ശ്വാസംപിടിച്ചിരിക്കുന്ന ചില മലയാളികളെയും ആ അഭിപ്രായം രസിപ്പിച്ചു.അമേരിക്കന് മലയാളികളുടെ ദിനചര്യകളെയും, ജീവിതമുഹൂര്ത്തങ്ങളെയും ഇവിടത്തെ കൊച്ചു കൊച്ചു സംഘടനകളുടയും,മെഗാ സംഘടനകളുടെയും പ്രവര്ത്തനത്തെയും പ്രവര്ത്തകരെയുംആധാരമാക്കി നര്മ്മത്തിലും, ആക്ഷേപഹാസ്യ ഭാവത്തിലും പറഞ്ഞകൊച്ചു കൊച്ചു കഥകളും വിവരണങ്ങളും ഏവരെയും കുട കുടചിരിപ്പിച്ചു. നാട്ടിലുള്ള രാഷ്ട്രീയ നേതാക്കളെയും, അമേരിക്കയില്സന്ദര്ശനത്തിന് എത്തുന്ന ചോട്ടാ ബഡാ രാഷ്ട്രീയ സാമൂഹ്യസാംസ്കാരിക മത നേതാക്കളെ, തോളില് കയറ്റിയും, പൊക്കിയെടുത്തും,അലങ്കരിച്ച ലോറിയില് കയറ്റിയും, കൊട്ടു കുരവ ചെണ്ടമേളം,താലപ്പൊലിയേന്തിയ പെണ് കണ്മണികള് അകമ്പടിയോടെ, തൊണ്ടതൊരപ്പന് മുദ്രാവാക്യങ്ങളുമായി എതിരേല്ക്കുന്ന രംഗങ്ങളെ പറ്റി ഒക്കെചിലര് ആക്ഷേപ ഹാസ്യ രൂപേണ വാചകങ്ങള് ഫിറ്റ് ചെയ്തുവിതറിയപ്പോള് എങ്ങനെ ചിരിക്കാതിരിക്കും.


അതുപോലെ നാട്ടിലുംഅമേരിക്കയിലും, സ്വന്തം പണം മുടക്കി തയ്യാറാക്കി, വെക്കുന്ന അല്ലെങ്കില്വെപ്പിക്കുന്ന സ്വന്തം ഫോട്ടോ കട്ടൗട്ടുകള്, ഫ്ലക്സ് ബോര്ഡുകള്, അതിലെഉചിതവും അനുചിതവും അനുഗ്രഹീതവും ആയ പാണന്റെ പുകഴ്ത്തുപാട്ടുകള്. പിന്നെ വിവിധതരത്തിലും നിറത്തിലും പൊന്നാടകളും,ബഹുമതി പത്രങ്ങളും, സര്ട്ടിഫിക്കറ്റുകളും കൂട്ടത്തില് ചിലരുടെ പട്ടിഷോകളെ പറ്റി ഒക്കെ ഉള്ള തമാശ രൂപത്തിലുള്ള നിര്ദോഷ വാചകകസര്ത്തുകള് ഏവരെയും ചിരിയുടെ മായാലോകത്തേക്ക് കൊണ്ടുപോയി.
ഭാര്യയുടെ മേല് ഭര്ത്താവിന് സന്ദേഹം, ഭാര്യക്കു ഭര്ത്താവിന്റെ മേല്സന്ദേഹം, പരസ്പരം പിടിപെട്ടാല് രക്ഷപ്പെടാനുള്ള പ്രതിവിധികള്,കുറുക്കുവഴികള്, മാജിക്കുകള് അല്ലെങ്കില് നാട്ടുമരുന്നുകള്എല്ലാംകൊണ്ടും ഈ സായംസന്ധ്യ ചിരിയുടെയും പൊട്ടിച്ചിരിയുടെയും,നര്മ്മ നിര്ഭരമായ ഒരു വേദിയായി പരിലസിച്ചു.
സംഘാടക വാളണ്ടിയര്സമിതിയില്പ്പെട്ട എ.സി.ജോര്ജ് നര്മ്മ ഭാഷയില് അവതരിപ്പിച്ച ലഘുവായ ആമുഖത്തിന് ശേഷം നര്മ്മവേദിയിലേക്ക് സ്വതന്ത്രമായിഓരോരുത്തര് അവരുടെ പൊടിക്കൈകളുമായി കടന്നു വരികയായിരുന്നു.പരിപാടികള്ക്കിടയില് ജോണ് മാത്യു എഴുതിയ Ages Never End എന്ന ഇംഗ്ലീഷ് നോവല് രാജു മൈലപ്രക്കു നല്കി പ്രകാശനം ചെയ്തതും ആകര്ഷകമായി.ജോര്ജ് പുത്തന്കുരിശ്, പൊന്നുപിള്ള, ജോസഫ് പോന്നോലി, ടി.എന്.സാമുവല്, തോമസ് ചെറുകര, ജോണ് മാത്യു, ബോബി മാത്യു,തോമസ് ഓലിയാന്കുന്നേല്, ആന്ഡ്രൂസ് ജേക്കബ്, നാരായണന് നായര്,വിജി നായര്, മാത്യു സക്കറിയാ, ജോളി സക്കറിയ, ഷാജി എഡ്വേര്ഡ്,സില്വിയ ഫെയ്സല്, ജെയിംസ് ചാക്കോ മുട്ടുങ്ങല്, നൈനാന് മാത്തുള്ള,പുഷ്പ മൈലപ്ര, റോയി തോമസ് തിയോടിക്കല്, ജോസഫ് ജോസഫ്,അമ്മിണി ജോസഫ്, ചാര്ലി പടനിലം, ജോസഫ് തച്ചാറ, ജോണ് പി.ചാക്കോ, എസ്. കെ. ചെറിയാന്, എബ്രഹാം തോമസ്, മേരിക്കുട്ടി
തോമസ്, ജോസഫ് ജേക്കബ്, ഫ്രാന്സിസ് ജോസഫ്, മേഴ്സി തോമസ്,ജോര്ജ് സാമുവല്, അബ്ദുല് പനയില്, ജോഷി തേവര് മഠം, എ.സി.ജോര്ജ് എന്നിവര് നര്മവേദി ചിരിയരങ്ങില് സജീവമായി പങ്കെടുത്തു.
Laughter—uproarious, side-splitting laughter—poured down like a refreshing, honeyed rain, courtesy of the Kerala Narmavedi USA.



















