ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ദീര്‍ഘകാലം നഴ്സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ലീലാമ്മ വര്‍ഗീസ് (ലീല – 85) അന്തരിച്ചു. പരേതനായ കെ.സി. വര്‍ഗീസിന്റെ (കുഞ്ഞുമോന്‍) ഭാര്യയാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ നടക്കും.
ഓളശ്ശയിലുള്ള കൈതയില്‍ കുടുംബത്തില്‍ പരേതരായ കെ.ഐ. ചെറിയാന്റെയും ഏലിയാമ്മ ചെറിയാന്റെയും മകളാണ്. 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറി കുടുംബം ടെക്‌സസിലെ മെസ്‌കീറ്റില്‍ സ്ഥിരതാമസമാക്കി. നീണ്ട ജോലി സമയങ്ങള്‍ക്കിടയിലും കുടുംബത്തിനും സഭാപ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. ഗായകസംഘത്തിലെ അംഗമായിരുന്നു.
മക്കള്‍: ബോബി – സ്റ്റാന്‍ലി, റൂബി. നവീന്‍ – ജെന്നി. കൊച്ചുമക്കള്‍: എമ്മ, ആഞ്ചലിന്‍, ഇഷ, ആരോണ്‍.
സഹോദരി: തങ്കമ്മ മാത്യു.
ഒക്ടോബര്‍ 23, വെള്ളിയാഴ്ച: വൈകിുന്നേരം ആറു മുതല്‍ രാത്രി 9:00 വരെ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങളും കരോള്‍ട്ടണിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ നടക്കും.
വിലാസം: St. Mary’s Orthodox Church of India, 1080 W Jackson Road, Carrollton, TX 75006.
ഒക്ടോബര്‍ 24, ശനിയാഴ്ച: രാവിലെ 8:30-ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ സംസ്‌കാര ശുശ്രൂഷയുടെ നാലാം ഭാഗം നടക്കും.
തുടര്‍ന്ന് കോപ്പലിലെ റോളിങ് ഓക്‌സ് സെമിത്തേരിയില്‍ ഭൗതികശരീരം സംസ്‌കരിക്കും.
വിലാസം: Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Leelamma Varghese (85) passed away in Dallas; funeral to be held on Saturday, October 24.



















