ഷാജി രാമപുരം
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റര്‍ എ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലാമേളയില്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് രണ്ടാം സ്ഥാനം നേടി. വിവിധ ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലാമേള കലാപ്രതിഭകളുടെ മികവിനും ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യത്തിനും വേദിയായി.
സെന്റര്‍ പ്രസിഡന്റ് റവ. കെ. എം. മാത്യുവിന്റെ അധ്യക്ഷതയില്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയില്‍ വെച്ച് നടത്തപ്പെട്ട കലാമേള റവ. എബ്രഹാം വി. സാംസണിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു.




ബൈബിള്‍ ക്വിസ്, ഗ്രൂപ്പ് സോങ്, സോളോ സോങ്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ബൈബിള്‍ വായന, ഉപന്യാസരചന തുടങ്ങിയ ഇനങ്ങളില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലാമേളക്ക് കണ്‍വീനര്‍ ലിസി യോഹന്നാന്‍, സെന്റര്‍ സെക്രട്ടറി റീനി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ നേതൃത്വം നല്‍കി.
വിവിധ മത്സരങ്ങളിലെ വിജയികള്‍:
ബൈബിള്‍ ക്വിസ്
ഒന്നാം സ്ഥാനം – സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്
രണ്ടാം സ്ഥാനം – മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍
മൂന്നാം സ്ഥാനം – മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, ഫാര്‍മേഴ്സ് ബ്രാഞ്ച്
ഗ്രൂപ്പ് സോങ്
ഒന്നാം സ്ഥാനം – ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച്
രണ്ടാം സ്ഥാനം – സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്
മൂന്നാം സ്ഥാനം – സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്
സോളോ സോങ് – ജൂനിയര്‍
ഒന്നാം സ്ഥാനം – രഞ്ജിത എബ്രഹാം (ഫാര്‍മേഴ്സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ഗിഫ്റ്റി സൈലസ് (മാര്‍ത്തോമ്മാ ചര്‍ച്ച്, ഒക്കലഹോമ)
മൂന്നാം സ്ഥാനം – രേഷ്മ ദിബു (ഫാര്‍മേഴ്സ് ബ്രാഞ്ച്)
സോളോ സോങ് – സീനിയര്‍
ഒന്നാം സ്ഥാനം – ഷാലി ജോര്‍ജ് (ഫാര്‍മേഴ്സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ജിനു കുര്യന്‍ (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
മൂന്നാം സ്ഥാനം – ലിജിമോള്‍ മാത്യു (ഫാര്‍മേഴ്സ് ബ്രാഞ്ച്)
പ്രസംഗം – മലയാളം
ഒന്നാം സ്ഥാനം – റെയ്‌ന റോയ് (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
രണ്ടാം സ്ഥാനം – ടിജി ലൂക്കോസ് (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
മൂന്നാം സ്ഥാനം – മീര മിറിയം മാത്യു (ഫാര്‍മേഴ്സ് ബ്രാഞ്ച്)
പ്രസംഗം – ഇംഗ്ലീഷ്
ഒന്നാം സ്ഥാനം – ലേയ ടോം (ഫാര്‍മേഴ്സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ഡിംപിള്‍ ചെലഗിരി (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
മൂന്നാം സ്ഥാനം – ലിഫി ചെറിയാന്‍ (മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍)
ബൈബിള്‍ വായന – മലയാളം
ഒന്നാം സ്ഥാനം – സുബി ഫിലിപ്പ് (ഫാര്‍മേഴ്സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ആനി വര്‍ഗീസ് (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
മൂന്നാം സ്ഥാനം – ഷൈനി ബിജു (ഫാര്‍മേഴ്സ് ബ്രാഞ്ച്)
ഉപന്യാസരചന – മലയാളം
ഒന്നാം സ്ഥാനം – മറിയാമ്മ മാത്യു (മാര്‍ത്തോമ്മാ ചര്‍ച്ച്, ഒക്കലഹോമ)
രണ്ടാം സ്ഥാനം – റെയ്‌ന റോയ് (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
മൂന്നാം സ്ഥാനം – റേച്ചല്‍ തോമസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്)
ഉപന്യാസരചന – ഇംഗ്ലീഷ്
ഒന്നാം സ്ഥാനം – ട്രിന ജോണ്‍ (മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍)
രണ്ടാം സ്ഥാനം – ഡിംപിള്‍ ചെലഗിരി (സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്)
മൂന്നാം സ്ഥാനം – മെര്‍ലിന്‍ എബ്രഹാം (സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്)
കലാമേളയില്‍ പങ്കെടുത്ത എല്ലാ ഇടവകകളെയും മത്സരാര്‍ത്ഥികളെയും സംഘാടകരെയും അഭിനന്ദിച്ചു കൊണ്ട് സെന്റര്‍ സെക്രട്ടറി റീനി മാത്യു കൃതജ്ഞത രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം അംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കാനും ഇടവകകള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമായി
Mar Thoma Church of Dallas (Farmers Branch) wins overall championship at the South West Center A Sevikasangham Arts Festival.



















