രാജൂ തരകന്
ഡാളസ്, (ടെക്സസ്): ഇന്ത്യന്‍ നവോത്ഥാന നായിക ‘പണ്ഡിത രാമാഭായി’ യുടെ പേരില്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവര്ത്തകന് മാത്യു സാമുവലിന്. മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ മാധ്യമ ഇടപെടലുകള്‍ നടത്തിയതിനാണ് പുരസ്കാരം നല്‍കുന്നത്.
ഉയര്‍ന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ശേഷം സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ പോരാടിയ ധീരയായ പണ്ഡിത രമാബായിയുടെ സ്മരണ പുതുക്കിക്കൊണ്ടാണ് ഈ പുരസ്കാരം നല്‍കുന്നത്. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പാന്‍ രമാബായ് നടത്തിയ അസാധാരണ ശ്രമങ്ങള്‍ ഇന്നും നമുക്ക് വഴികാട്ടിയാണ്.
ഇതേ ധീരതയോടെയാണ് മാത്യു സാമുവല്‍ തന്റെ മാധ്യമ പ്രവര്‍ത്തനം തുടരുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ സഞ്ചരിച്ച്, അവിടുത്തെ ദരിദ്രരും നിരക്ഷരരുമായ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മിഷനറിമാര്‍ ചെയ്യുന്ന സേവനങ്ങളും അവിടെ സംഭവിക്കുന്ന ആത്മീയ ഉണര്‍വുകളും ലോകത്തിന് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
‘അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന തിരിച്ചറിയുകയും അതിനായി ശബ്ദമുയര്‍ത്തുകയും ചെയ്ത രമാബായിയുടെ അതേ ആര്‍ജവം മാത്യു സാമുവലിലും ഞങ്ങള്‍ കാണുന്നു,’ എന്ന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഫോര്‍ ഇന്ത്യയുടെ ഭാരവാഹികളായ പാസ്റ്റര്‍ മാത്യു സാമുവല്‍, ഷാജി കാരയ്ക്കല്‍, തോമസ് മുല്ലയ്ക്കല് എന്നിവര്‍ അറിയിച്ചു.
ഡാളസില്‍ ഒക്ടോബര്‍ 25ന് നടക്കുന്ന സമ്മേളനത്തില്‍ മാത്യു സാമുവല്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ഡാളസ് പട്ടണത്തിലെ സാമൂഹിക ആദ്ധ്യാത്മിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ ശ്രീ പി. പി ചെറിയാന് പുരസ്കാരദാനം നിര്‍വഹിക്കും.
Pandita Ramabai Award for Mathew Samuel



















