ശസ്ത്രക്രിയയ്ക്കു ലിയോ മാര്‍പാപ്പ പൊതുപരിപാടിയിലേക്ക്് ആദ്യമായി എത്തി: വത്തിക്കാനില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി

ശസ്ത്രക്രിയയ്ക്കു ലിയോ മാര്‍പാപ്പ പൊതുപരിപാടിയിലേക്ക്് ആദ്യമായി എത്തി: വത്തിക്കാനില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി

റോം: ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആശുപത്രി വിട്ടശേഷം ആദ്യമായി പൊതു പരിപാടിയില്‍ പങ്കെടുത്തുയ ഞായറാഴ്ച വത്തിക്കാനിലെ പ്രാര്‍ഥന്ക്ക് നേതൃത്വം നല്‍കി. പോപ്പിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആര്‍പ്പുവിളികളോടെ മാര്‍പാപ്പയെ സ്വീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. അവരുടെ പിന്തുണ താന്‍ ആത്മാര്‍ഥമായി അനുഭവിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണ ഞാന്‍ ശരിക്കും അനുഭവിച്ചുവെന്നും ഇതിനു നന്ദിയെന്നും മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച പതിവായി നടത്തുന്ന ആഞ്ചലൂസ് പ്രാര്‍ഥനയുടെ ഭാഗമായാണ് അദ്ദേഹം വിശ്വാസികള്‍ക്കു മുന്നിലെത്തിയത്.

ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതായി ഒരാഴ്ച മുമ്പാണ് 71 കാരനായ മാര്‍പാപ്പ അറിയിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. പരിശോധനകളില്‍ ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാര്‍പാപ്പ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ശസ്ത്രക്രിയ നടത്തിയ ജെമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാര്‍പാപ്പ പ്രത്യേക നന്ദി അറിയിച്ചു. രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരോടും ചികിത്സയില്‍ കഴിയുന്നവരോടും തനിക്ക് പ്രത്യേക അടുപ്പം അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈ അനുഭവം രോഗങ്ങളിലൂടെയും ആരോഗ്യപ്രശ്‌നങ്ങളിലൂടെയും കടന്നുപോകുന്നവരോട് എനിക്ക് പ്രത്യേകമായ അടുപ്പം തോന്നാന്‍ ഇടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യനിലയിലെ നിര്‍ണായക ഘട്ടം പിന്നിട്ടതോടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈവത്തിന്റെ സഹായവും വിശ്വാസികളുടെ പ്രാര്‍ഥനയും ഇതിന് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്. വീണ്ടും എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും അനുഗ്രഹീതമായ ഞായറാഴ്ച ആശംസിക്കുന്നു. എന്ന വാക്കുകളോടെയാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്.
Pope Leo makes first public appearance following surgery; leads prayers at the Vatican.

Share Email
LATEST excelnclexrn
Top