മാർപാപ്പയുടെ കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ; ലിയോ പതിനാലാമന്‍റെ ജ്യേഷ്ഠനും കാൻസർ ബാധിതൻ

മാർപാപ്പയുടെ കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ; ലിയോ പതിനാലാമന്‍റെ ജ്യേഷ്ഠനും കാൻസർ ബാധിതൻ

റോം: ശ്വാസകോശ കാൻസർ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ ലിയോ പതിനാലാമന് പുറമെ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും കാൻസർ ബാധിതനെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഫ്ലോറിഡയിൽ താമസിക്കുന്ന ലൂയിസ് പ്രെവോസ്റ്റിന് മൾട്ടിപ്പിൾ മൈലോമ ബാധിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റ് സി.ബി.എസ് ന്യൂസിനോട് സ്ഥിരീകരിച്ചു.

പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന ഒരുതരം രക്ത കാൻസറാണ് മൾട്ടിപ്പിൾ മൈലോമ. 2017-ൽ ലൂയിസിന് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 2019-ൽ സ്റ്റെം സെൽ ചികിത്സ ഉൾപ്പെടെയുള്ളവയിലൂടെ രോഗാവസ്ഥ നിയന്ത്രണവിധേയമാക്കിയിരുന്നുവെങ്കിലും, മൂന്ന് മാസം മുമ്പ് രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നുവെന്ന് ഡെബോറ വ്യക്തമാക്കി. നിലവിൽ ഫ്ലോറിഡയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ ക്ലിനിക്കൽ ട്രയൽ ചികിത്സയിലാണ് അദ്ദേഹം.

കഴിഞ്ഞയാഴ്ച ലൂയിസും മാർപാപ്പയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് 71 കാരനായ മാർപാപ്പയ്ക്ക് റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അദ്ദേഹത്തിന് ലങ് അഡിനോകാർസിനോമ എന്ന ശ്വാസകോശ കാൻസർ സ്ഥിരീകരിക്കുകയായിരുന്നു. ഒരേ കുടുംബത്തിൽ രണ്ട് പേർക്ക് കാൻസർ ബാധയുണ്ടായെന്ന വാർത്ത കത്തോലിക്കാ സഭയിലും ലോകമെമ്പാടുമുള്ള വിശ്വാസികളിലും വലിയ വിഷമമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാർപാപ്പയുടെയും സഹോദരന്റെയും രോഗമുക്തിക്കായി വിശ്വാസികൾ പ്രാർത്ഥനയിലാണ്.

Share Email
LATEST excelnclexrn
More Articles
Top