സ്റ്റാന്‍ലി കളത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

സ്റ്റാന്‍ലി കളത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ)യുടെ 2028-2030 കാലയളവിലേക്കുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ഫോമാ ജോയിന്റ് സെക്രട്ടറിയും ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റുമായ സ്റ്റാന്‍ലി കളത്തില്‍ മത്സരിക്കുന്നു.2008-ല്‍ ഫോമാ രൂപീകരിക്കപ്പെട്ടതു മുതല്‍ കഴിഞ്ഞ 18 വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും, പക്വമായ സമീപനവും സൗഹൃദപരമായ പെരുമാറ്റശൈലിയും സംഘടനയോടുള്ള പ്രതിബദ്ധതയും ദീര്‍ഘകാല പ്രവര്‍ത്തനപരിചയവും കൈമുതലാക്കിയാണ് അദ്ദേഹം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സ്റ്റാന്‍ലി കളത്തില്‍ , 2014-2016 കാലയളവില്‍ ഫോമാ ജോയിന്റ് സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ ശ്രദ്ധേയമായ RCC പ്രോജക്ടിന്റെ വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചു.

കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹിക, സാംസ്‌കാരിക സംഘടനകളില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം
അമേരിക്കയിലെ മലയാളി സംഘടനാ രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് , ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റാണ്.

അംഗസംഘടനകളുടെ ഐക്യം ശക്തിപ്പെടുത്തുക, റീജണല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക , വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, അമേരിക്കയില്‍ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒന്നിപ്ലിക്കുക , എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം മുതിര്‍ന്ന പ്രവര്‍ത്തകരുടെ അനുഭവസമ്പത്തും സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്നാണ് തന്റെ നിലപാട് എന്ന് വ്യക്തമാക്കി .

കേരളത്തിലെ ബാലജനസഖ്യം, യൂണി-വൈ, വൈ.എം.സി.എ., യുവജനസഖ്യം തുടങ്ങിയ സംഘടനകളിലൂടെയാണ് സ്റ്റാന്‍ലി കളത്തില്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. വൈ.എം.സി.എ. തിരുവല്ല സബ് റീജിയന്‍ ജനറല്‍ കണ്‍വീനര്‍, വൈ.എം.സി.എ. കേരള ഘടകം കമ്മിറ്റി അംഗം, അമേരിക്കന്‍ നോര്‍ത്ത് ഈസ്റ്റ് യുവജനസഖ്യം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോമായിലെ കഴിഞ്ഞ പതിനെട്ട് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനപരിചയവും നേതൃത്വപാടവവും കൈമുതലാക്കി, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന ശക്തവും സജീവവുമായ ഫോമയെ കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്റ്റാന്‍ലി കളത്തില്‍ വ്യക്തമാക്കി.

Stanley Kalathil to run for FOMAA General Secretary position

Share Email
Top