ക്രിസ്തീയ ഗായകന്‍ ബിനോയി ചാക്കോയ്ക്ക് ആദരവുകള്‍

ക്രിസ്തീയ ഗായകന്‍ ബിനോയി ചാക്കോയ്ക്ക് ആദരവുകള്‍

ചിക്കാഗോ: ക്രൈസ്തവ സംഗീതാലാപന രംഗത്ത് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബിനോയി ചാക്കോയ്ക്ക് ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ ആദരവുകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കേരള എക്‌സ്പ്രസ് ന്യൂസ് റൂമില്‍ നടന്ന സമ്മേളനത്തില്‍ ചീഫ് എഡിറ്റര്‍ കെ എം ഈപ്പന്‍ ബിനോയി ചാക്കോയെ ഷാള്‍ അണിയിച്ച് ആദരിച്ചു.

എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അനീഷ് ഈപ്പന്‍, അജിത് ഈപ്പന്‍, ഡോ ടൈറ്റസ് ഈപ്പന്‍, ചിക്കാഗോ ഹിസ്സ് വോയിസ് ഡയറക്ടര്‍ റോണി കോശി, സജി തോമസ് വടക്കേക്കുറ്റ്, ഷാജി എബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സെക്കുലര്‍ സംഗീത ഗ്രൂപ്പുകളില്‍ കോട്ടയത്ത് സജീവ സാന്നിധ്യമായിരുന്ന ബിനോയ് ചാക്കോ 1992 മുതലാണ് ക്രൈസ്തവ സംഗീത രംഗത്തേക്ക് മാത്രമായി മാറിയത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് വേദികളില്‍ ക്രൈസ്തവ സംഗീതം ആലപിച്ച ബിനോയ് ചാക്കോ 5000ത്തിലധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി റിക്കാര്‍ഡ് ചെയ്തു. നിരവധി വീഡിയോ ഓഡിയോ ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വിശുദ്ധ ബൈബിള്‍ മുഴുവനായും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ റിക്കാര്‍ഡ് ചെയ്ത് ഓഡിയോ ബൈബിള്‍ ആയി അവതരിപ്പിച്ചിട്ടുണ്ട്.

സയോന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടന്ന സ്‌നേഹ സംഗീതം എന്ന സംഗീത പരിപാടിയില്‍ ബിനോയ് ചാക്കോ ഗാനരചയിതാവിനെയും ഗാന പശ്ചാത്തലവും വിശദീകരിച്ച് നിരവധി ഗാനങ്ങള്‍ അവതരിപ്പിച്ചത് ശ്രോതാക്കളായി എത്തിയ ജനസമൂഹത്തെ ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു.

വാര്‍ത്ത: കുര്യന്‍ ഫിലിപ്പ്

Tributes to Christian singer Binoy Chacko

Share Email
LATEST excelnclexrn
Top